ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു രേഖാചിത്രം. 2025 ലെ ആദ്യ ഹിറ്റ് ചിത്രംകൂടിയാണ് ഇത്.
രേഖാചിത്രത്തില്‍ ഉറപ്പായും വര്‍ക്കാകുമെന്ന് താന്‍ പ്രതീക്ഷിച്ച ചില രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജോഫിന്‍. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ആ രംഗങ്ങളില്‍ തനിക്ക് വലിയ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും ജോഫിന്‍ പറയുന്നു.
‘ സിനിമ വര്‍ക്കാകുമ്പോള്‍ അത് സന്തോഷമാണ്. അഭിപ്രായങ്ങള്‍ നന്നായി വരുന്നു. നമ്മള്‍ വിചാരിച്ച പോലെ തന്നെ പ്രേക്ഷകര്‍ അത് കാണുന്നു. നമ്മള്‍ എന്താണോ വര്‍ക്കാവണമെന്ന് പ്രതീക്ഷിച്ചത് അത് വര്‍ക്കാവുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ഇതിലെ പല ഹൈ പോയിന്റ്‌സുകളും വര്‍ക്കാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തുടക്കത്തില്‍ ഒരു കണക്ഷന്‍കിട്ടുമെന്നത് തന്നെയായിരുന്നു.
പിന്നെ ചന്ദ്രപ്പന്റെ സീനില്‍ ഹൈ കിട്ടുമെന്നുള്ളതും അതുപോലെ ഫസ്റ്റിലെ സിനിമാ എപ്പിസിഡോയിലേക്ക് പോകുന്ന ആ ഭാഗത്തിന് കണക്ഷന്‍ കിട്ടുമെന്നും ഉറപ്പായിരുന്നു.
മമ്മൂക്ക എപ്പിസോഡിന്റെ കാര്യത്തില്‍ എ.ഐ വൃത്തിയായി വന്ന് കഴിഞ്ഞാല്‍ അത് ഉറപ്പായും വര്‍ക്കാവുമെന്ന് അറിയാമായിരുന്നു. അത്രയും പ്ലാന്‍ഡ് ആയിട്ടാണ് ഞങ്ങള്‍ അതില്‍ വര്‍ക്ക് ചെയ്തത്.
സിനിമയുടെ അവസാന പത്ത് ദിവസമായിട്ടും ഞങ്ങള്‍ ഫൈനല്‍ ഔട്ട് കണ്ടിരുന്നില്ല. ഫൈനല്‍ ഔട്ട് കണ്ടപ്പോള്‍ എനിക്ക് അത് ഉറപ്പായി.
അതുപോലെ ക്ലൈമാക്‌സ്. എനിക്ക് ജഗദീഷേട്ടന്റെ എപ്പിസോഡ് തൊട്ട് ഹൈ വരുമെന്നും അവസാനത്തെ 30-40 മിനുട്ട് കുഴപ്പമില്ലാതെ വര്‍ക്കാവുമെന്നും ആദ്യമേ ത്‌ന്നെ പ്രതീക്ഷ ഉണ്ടായിരുന്നു,’ ജോഫിന്‍ പറയുന്നു.
Content Highlight: Joffin T Chacko about the Highpoints in Rekhachithram