കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. തന്റെ സംവിധാനത്തിലൊരുങ്ങുന്ന പണി എന്ന ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം.
നടനില്‍ നിന്നും സംവിധായക കുപ്പായമണിയുന്നതിനിടെ നഷ്ടപ്പെട്ടു പോയ നല്ല സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജോജു ജോര്‍ജ്.
ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും ഇക്കാലയളവിനുള്ളില്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഒരു തരത്തിലും ഒഴിവാക്കരുതെന്ന് തോന്നിയ ഒരു സിനിമ മാത്രമാണ് താന്‍ കമ്മിറ്റ് ചെയ്തതെന്നും ജോജു പറയുന്നു.
‘ഇടവേളയില്‍ നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്. പലതും മികച്ച കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. പക്ഷേ, സംവിധാനത്തിനായി സമയം മാറ്റിവച്ചേ മതിയാകൂ.
കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് വിളിച്ച് വളരെ ഇമോഷണലായി സംസാരിച്ചു: മുജീബ് മജീദ്
ഈ സമയത്താണ് കമല്‍ഹാസന്‍ മണിരത്‌നം ടീമിന്റെ തഗ് ലൈഫിലേക്ക് അവസരം ലഭിക്കുന്നത്. അത് ഒഴിവാക്കാന്‍ തോന്നിയില്ല. ബാക്കി പല ചിത്രങ്ങളുടെയും കഥപോലും കേള്‍ക്കാതെ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്.
കാര്‍ത്തിക് സുബ്ബരാജ് സൂര്യ ടീമിന്റെ ഒരു ചിത്രം ഇപ്പോള്‍ ചെയ്യുന്നുണ്ട്. മറ്റു ചില അന്യഭാഷാ ചിത്രങ്ങളുടെയും ചര്‍ച്ച പുരോഗമിക്കുകയാണ്,’ ജോജു പറയുന്നു.
പണിയെന്ന ജോജുവിന്റെ പുതിയ ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. കഥ എഴുതിയപ്പോഴോ ഷൂട്ട് ചെയ്തപ്പോഴോ ഒന്നും ഇതു മറ്റു ഭാഷകളിലേക്കു മൊഴിമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ജോജു പറയുന്നു.
‘സിനിമ പൂര്‍ത്തിയായപ്പോള്‍ ജോഷി സാറിനെയും തമിഴില്‍ എന്റെ സുഹൃത്തുക്കളായ ചില സംവിധായകരെയും കാണിച്ചു. അവര്‍ നല്‍കിയ പ്രചോദനമാണ് മറ്റു ഭാഷകളിലേക്കു മൊഴിമാറ്റാനുള്ള ധൈര്യം തന്നത്.
മലയാളം റിലീസിനു പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമം, ജോജു പറയുന്നു.
Content Highlight: Joju George about the movies he missed