പണിയുടെ തിരക്കഥ എഴുതുമ്പോള്‍ മനസിലുണ്ടായിരുന്ന നടന്‍മാര്‍: ജോജു ജോര്‍ജ്

/

ആദ്യ സംവിധാന സംരംഭമായ പണിയുടെ വിജയാഘോഷത്തിലാണ് നടന്‍ ജോജു ജോര്‍ജ്. സിനിമകയ്ക്ക് കിട്ടുന്ന ഓരോ നല്ല വാക്കുകള്‍ക്കും നന്ദിയുണ്ടെന്ന് ജോജു പറയുന്നു. ഒപ്പം കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തിയ യാത്രയെ കുറിച്ചും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോജു സംസാരിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ സ്വയം ചെയ്യാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിനും ജോജു മറുപടി പറയുന്നുണ്ട്.

‘പണിയുടെ തിരക്കഥ തയ്യാറാക്കുന്ന സമയത്തെല്ലാം കഥാപാത്രങ്ങളായി മറ്റുചിലരൊക്കെയായിരുന്നു മനസ്സില്‍. എഴുത്ത് പൂര്‍ത്തിയായശേഷം അഭിനേതാക്കളെത്തേടി ഇറങ്ങി.

എന്നും രാത്രി ജോജു ചേട്ടന്‍ ഞങ്ങളെ തൃശൂര്‍ റൗണ്ടില്‍ കൊണ്ടുപോകും; വടക്കുംനാഥന്റെ മുന്നില്‍ വെച്ച് ഒരോ സീക്വന്‍സും അഭിനയിക്കും: സാഗര്‍ സൂര്യ

എന്നാല്‍, പലരും കഥകേള്‍ക്കാന്‍പോലും സമയം നല്‍കിയില്ല, പലരെയും സമീപിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് പ്രധാനവേഷം ഞാന്‍തന്നെ ഏറ്റെടുത്തത്.

അതുപോലെ നായികയാകാന്‍ പലരെയും സമീപിച്ചിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം, കഥകേട്ട് നടി നിത്യാമേനോന്‍ മാത്രമാണ് അനുകൂലമായി സംസാരിച്ചത്.

അഭിനയിക്കാമെന്നവര്‍ പറഞ്ഞങ്കിലും ആവശ്യമുള്ള സമയങ്ങളില്‍ അവര്‍ക്ക് ഡേറ്റ് ഇല്ലാതായി. കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസ്സിലാക്കിയാണ് അവരെ സമീപിച്ചത്.

ജോജുവിനെ കാണാനില്ല, ഗിരിയെ മാത്രമെ കാണുന്നുള്ളു, ഒന്ന് ഉറപ്പാണ് ജോജു പണി തുടങ്ങിയിട്ടേയുള്ളു: ഹരീഷ് പേരടി

യഥാര്‍ഥജീവിതത്തില്‍ സംസാരശേഷിയും കേള്‍വിയുമില്ലാത്ത അവര്‍ ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് വലിയൊരു അദ്ഭുതമാണ്.

കഥാപാത്രങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന മുഖങ്ങളെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അറുപതോളം പുതുമുഖങ്ങളെ സിനിമയിലേക്കു കൊണ്ടുവരാന്‍ സാധിച്ചു. അവര്‍ക്കായി മൂന്നുമാസം നീണ്ടുനിന്ന അഭിനയ പരിശീലനക്ലാസുകള്‍ സംഘടിപ്പിച്ചു.

നവാഗതരായ സാഗര്‍, ജുനൈസ് ഉള്‍പ്പെടെയുള്ളവരുടെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ തിരഞ്ഞെടുപ്പ് ശരിയായിരുന്നെന്ന് മനസ്സിലാകുന്നു,’ ജോജു പറഞ്ഞു.

Content Highlight: Joju George about the struggles he faced during Pani Movie