ഞങ്ങളുടെ ജീവിതത്തില്‍ പറയാറുള്ള ഡയലോഗാണ് അമല്‍ ഭീഷ്മപര്‍വത്തില്‍ ഉപയോഗിച്ചത്: ജ്യോതിര്‍മയി

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബോഗെയ്ന്‍വില്ല. ഭീഷ്മപര്‍വത്തിന് ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ ബോഗെയ്ന്‍വില്ലയുടെ മേല്‍ ആരാധകര്‍ പ്രതീക്ഷ വെച്ചിരുന്നു. ജ്യോതിര്‍മയിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ചര്‍ച്ചയായിരുന്നു.

അവര്‍ കാരണം ആ രണ്ട് മണിരത്‌നം സിനിമകള്‍ എനിക്ക് നഷ്ടമായി: ഐശ്വര്യ

സംവിധായകനും ജീവിതപങ്കാളിയുമായ അമല്‍ നീരദിനെപ്പറ്റി സംസാരിക്കുകയാണ് ജ്യോതിര്‍മയി. അമല്‍ നീരദ് പലപ്പോഴും തങ്ങളുടെ ജീവിതത്തില്‍ നിന്നുള്ള കാര്യങ്ങള്‍ സിനിമയിലെ ചില ഭാഗത്ത് എടുക്കാറുണ്ടെന്ന് ജ്യോതിര്‍മയി പറഞ്ഞു. സിനിമ കാണുമ്പോഴായിരിക്കും തനിക്ക് പലപ്പോഴും അത് മനസിലാകുന്നതെന്ന് ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. അമല്‍ നീരദിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമായ ഭീഷ്മപര്‍വത്തിലും അതുപോലെ ഒരു സീനുണ്ടെന്ന് ജ്യോതിര്‍മയി പറഞ്ഞു.

ആ ചിത്രത്തില്‍ സൗബിന്റെ കഥാപാത്രം മീന്‍കറി ഉണ്ടാക്കുമ്പോള്‍ ശ്രിന്ദയോട് ഉപ്പ് നോക്കാന്‍ പറയുന്ന സീനുണ്ടെന്നും ഉപ്പ് പോരാ എന്ന് ശ്രിന്ദ പറയുമ്പോള്‍ സൗബിന്‍ അതിന് കൗണ്ടര്‍ അടിക്കുന്ന ഡയലോഗും തങ്ങള്‍ പലപ്പോഴും പറയാറുള്ളതാണെന്ന് ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. ബോഗെയ്ന്‍വില്ലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ജ്യോതിര്‍മയി ഇക്കാര്യം പറഞ്ഞത്.

ആ സിനിമക്ക് വേണ്ടി അമല്‍ ഒരുപാട് കഷ്ടപ്പെട്ടു; അത്രയും ടെന്‍ഷനില്‍ മുമ്പ് കണ്ടിരുന്നില്ല: ജ്യോതിര്‍മയി

‘അമല്‍ പലപ്പോഴും ചുറ്റും കാണുന്ന കാര്യങ്ങളൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്താറുണ്ട്. എല്ലാ കാര്യവും നിരീക്ഷിച്ച് വെച്ചിട്ട് സിനിമക്ക് ആവശ്യമായിട്ടുള്ളത് മാത്രമേ എടുക്കാറുള്ളൂ. ഞങ്ങളുടെ ലൈഫില്‍ നടന്ന കാര്യങ്ങളൊക്കെ അങ്ങനെ എടുക്കാറുണ്ട്. സിനിമ കാണുമ്പോഴായിരുക്കും ഇത് നമ്മടെ ലൈഫില്‍ നടന്നതല്ലേ എന്ന് മനസിലാകുന്നത്.

ഏറ്റവും ലാസ്റ്റ് ഇറങ്ങിയ ഭീഷ്മപര്‍വത്തിലും അതുപോലെ ഒരു സീനുണ്ട്. സൗബിന്റെ ക്യാരക്ടര്‍ മീന്‍കറി വെക്കുന്ന സീനുണ്ടല്ലോ. അതില്‍ ഉപ്പ് കറക്ടാണോ എന്ന് നോക്കാന്‍ വേണ്ടി ശ്രിന്ദയോട് ചോദിക്കും. ഉപ്പ് പോരാ എന്ന് പറയുമ്പോള്‍ ‘അപ്പോ ഉപ്പ് കറക്ടാണ്’ എന്ന് പറഞ്ഞ് കളിയാക്കും. എക്‌സാറ്റ് അതുപോലെ പലപ്പോഴും ഞങ്ങള്‍ പറയാറുണ്ട്. അതൊക്കെയാണ് അമലിന്റെ രീതി,’ ജ്യോതിര്‍മയി പറഞ്ഞു.

Content Highlight: Jyothirmayi about Bheeshma Parvam