ദൃശ്യം 3 യെ കുറിച്ച് ജീത്തുസാറിനോട് സംസാരിച്ചിരുന്നു; സഹദേവനെ കുറിച്ച് പറഞ്ഞത് ഇതാണ്: ഷാജോണ്‍

/

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. അടുത്തിടെ നടന്‍ മോഹന്‍ലാല്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേഷന്‍ നല്‍കിയതിന് പിന്നാലെയാണ് ചിത്രം വീണ്ടും ചര്‍ച്ചയിലേക്ക് വന്നത്.

ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെ അധികം വൈകാതെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററില്‍ കാണാമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ ദൃശ്യം 3 യുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ദൃശ്യത്തില്‍ ഒരു പ്രധാന കഥാപാത്രമായ സഹദേവനെ അവതരിപ്പിച്ച ഷാജോണ്‍.

ആ വിവാദം പോലും യാഥാര്‍ഥ്യം അറിയാതെ നടന്ന ബഹളം; പിന്തുണയ്ക്കാന്‍ ചിലരുണ്ടായതില്‍ സന്തോഷം: ഐശ്വര്യലക്ഷ്മി

ദൃശ്യം 3 യില്‍ സഹദേവന്‍ ഉണ്ടാകാം എന്ന തരത്തിലാണ് ഷാജോണ്‍ സംസാരിച്ചത്. ഇതേക്കുറിച്ച് ജീത്തു ജോസഫിനോട് താന്‍ സംസാരിച്ചിരുന്നെന്നും ഷാജോണ്‍ പറയുന്നു.

‘ഇപ്പോള്‍ ഞാന്‍ എന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചളിലാണ്. മറ്റൊരു സംവിധായകനു വേണ്ടി ഒരു തിരക്കഥ എഴുതുന്നുമുണ്ട്.

എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ‘ദൃശ്യം ത്രീ ഉടന്‍ ഉണ്ടാകുമോ എന്നാണ്. സഹദേവനെ വീണ്ടും കാണാനൊക്കുമോ എന്നാണു പലരുടെയും ആകാംക്ഷ.

എനിക്കും ആഗ്രഹമുണ്ട്. ”സാധ്യതയുണ്ടാകാം. വരട്ടേ… നോക്കാം…’ എന്നാണ് ജിത്തുഭായ് പറയുന്നത്. അതുപോലെ എന്റെ മറ്റൊരു ആഗ്രഹം വീണ്ടും ഒരു ത്രൂ ഔട്ട് കോമഡി റോള്‍ ചെയ്യണം എന്നാണ്.

‘മൈ ബോസി’ലെയും ‘രാമലീല’യിലെയും പോലെ ഒരു ക്യാരക്ടര്‍ കിട്ടണം എന്നുണ്ട്. വരട്ടേ… എല്ലാം സമയമാകുമ്പോള്‍ സംഭവിക്കും.’ ഷാജോണ്‍ പറയുന്നു.

ദൃശ്യം ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അതിന്റെ തിരക്കഥ സംവിധായകന്റെ കൈയിലുണ്ടായിരുന്നെന്നും അദ്ദേഹം ഒരുപാട് പേരോട് ഈ തിരക്കഥ പറഞ്ഞെങ്കിലും ആര്‍ക്കും കണ്‍വിന്‍സ് ആയില്ലെന്നും മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു.

വയലന്‍സ് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഫണ്‍; സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കരുത്: ഹനീഫ് അദേനി

‘ആന്റണി പെരുമ്പാവൂരാണ് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട്, കേള്‍ക്കാമോ എന്ന് ചോദിച്ചത്. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അതിന്റെ തിരക്കഥ.

ഒരു സിനിമ ഹിറ്റാകുന്നത് എങ്ങനെയാണ്? അതില്‍ എന്തെങ്കിലും ഉണ്ടാകണം. സിനിമ കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാനുണ്ടാകണം.

അതൊരു പക്ഷേ ഒരു പാട്ടായിരിക്കാം. ഒരു സീനായിരിക്കാം. ഇതില്‍ പക്ഷേ കുടുംബത്തിന് വേണ്ടിയുള്ള സ്‌നേഹമായിരുന്നു കീ പോയിന്റ്.

ദൃശ്യം 2 കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമകള്‍ കാണാന്‍ ആരംഭിച്ചത്. മലയാളത്തിനെ പാന്‍ ഇന്ത്യനാക്കിയ പടമാണ് ദൃശ്യം. ഇപ്പോള്‍ ഞങ്ങള്‍ ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ്’, മോഹന്‍ലാല്‍ പറഞ്ഞു.

എന്റെയുള്ളിലെ ആക്ടര്‍ ഈഗോ പറിച്ചുകളഞ്ഞത് അവരാണ്: അജു വര്‍ഗീസ്

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്.

75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlight: Kalabhavan Shajon About Drishyam 3