മമ്മൂക്കയാണ് എന്റെ റോൾ മോഡൽ, പക്ഷെ അഭിനയത്തിൽ ഞാൻ ഫോളോ ചെയ്യുന്നത് മറ്റൊരാളെ: കാളിദാസ് ജയറാം - DKampany - Movies | Series | Entertainment

മമ്മൂക്കയാണ് എന്റെ റോൾ മോഡൽ, പക്ഷെ അഭിനയത്തിൽ ഞാൻ ഫോളോ ചെയ്യുന്നത് മറ്റൊരാളെ: കാളിദാസ് ജയറാം

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം.

എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കിയിരുന്നു. നിലവിൽ മലയാളത്തേക്കാൾ തമിഴിൽ തിരക്കേറിയ നടനാണ് താരം.

ഞാന്‍ കമ്പോസ് ചെയ്ത ആ പാട്ട് ഗോപി സുന്ദറിന്റേതാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്: ആനന്ദ് മധുസൂദനന്‍

ലോകേഷ് കനകരാജ് ഒരുക്കിയ കൈതിയിലും സുധ കൊങ്കര ഒരുക്കിയ പാവ കഥൈകളിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ബിജോയ്‌ നമ്പ്യാർ സംവിധാനം ചെയ്ത പോർ ആയിരുന്നു അവസാനമായി ഇറങ്ങിയ കാളിദാസ് ജയറാം ചിത്രം.

ബാലനടനായി കരിയർ തുടങ്ങാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗമാണെന്നും സിനിമയിൽ തന്റെ റോൾ മോഡൽ മമ്മൂട്ടിയാണെന്നും കാളിദാസ് പറയുന്നു. മോഹൻലാലും അച്ഛൻ ജയറാമും പിന്തുടരുന്ന കാര്യങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും സ്റ്റാർ കിഡ് ലേബൽ ഭാരമായി തോന്നിയിട്ടില്ലെന്നും കാളിദാസ് പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു കാളിദാസ്.

ആ സിനിമയിലെ എന്റെ പോസ്റ്റര്‍ കാണുമ്പോള്‍ വലിയ ചമ്മലാണ്; അതിനൊരു കാരണവുമുണ്ട്: മാത്യു തോമസ്

‘നാട്ടിൽ പലരും ഇപ്പോഴും എന്നെ കണ്ണൻ എന്നാണ് വിളിക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ മുതൽ, ആ പ്രായം തൊട്ടേ കണ്ടുതുടങ്ങിയതിന്റെ വാത്സല്യമാണ്. അതൊരു അനുഗ്രഹമാണ്. ബാലനടനായി അഭിനയിച്ചു തുടങ്ങിയത് ലെജൻഡറി സംവിധായകർക്കൊപ്പമാണ്. ആ ഭാഗ്യം ഇപ്പോഴും കിട്ടുന്നുണ്ട് എന്നത് മറ്റൊരു സന്തോഷം.

ഞാന്‍ കമ്പോസ് ചെയ്ത ആ പാട്ട് ഗോപി സുന്ദറിന്റേതാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്: ആനന്ദ് മധുസൂദനന്‍

സിനിമയിൽ മമ്മുക്കയാണ് എൻ്റെ റോൾ മോഡൽ. മോഹൻലാൽ സാറാണെങ്കിലും അപ്പയാണെങ്കിലും അഭിനയത്തിൽ പിന്തുടരുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. സ്‌റ്റാർ കിഡ് ലേബലിന്റെ ഭാരമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല.

mammootty hema committee report

അതിനെ പോസിറ്റീവായാണ് കാണുന്നത്. എളുപ്പം തിരിച്ചറിയപ്പെടാൻ കഴിയുന്നതൊരു ഭാഗ്യമല്ലേ,’കാളിദാസ് പറയുന്നു.

Content Highlight: Kalidas Jayaram Talk About Mammooty and Mohanlal