അന്ന് ഞാന്‍ ചിരിച്ച് തള്ളിയ ആ കഥ ഇനി ഞാന്‍ ചെയ്‌തെന്ന് വരും: കുഞ്ചാക്കോ ബോബന്‍

/

ഒരു കാലത്ത് നമ്മള്‍ ഒരു വിലയും കല്‍പ്പിക്കാതെ ചിരിച്ചു തള്ളിയ പലതും പിന്നീടൊരിക്കല്‍ നമ്മുടെ ലൈഫില്‍ ഏറ്റവും സീരിയസ് ആയ സംഭവമായി തിരിച്ചുവന്നേക്കാമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അടുത്ത് ഒരു സ്‌ക്രിപ്റ്റ് പറയാന്‍ വന്ന പയ്യനെ താന്‍ കഥ പോലും പൂര്‍ണമായി കേള്‍ക്കാതെ പറഞ്ഞയച്ചതിനെ കുറിച്ചാണ് ചാക്കോച്ചന്‍ പറയുന്നത്.

ആ കഥയില്‍ താനൊരു നരഭോജിയുടെ കഥാപാത്രമാണെന്ന് കേട്ടതോടെയാണ് ബാക്കി കഥ പോലും കേള്‍ക്കാതെ അവനെ ഓടിച്ചുവിട്ടതെന്നും എന്നാല്‍ ഇന്ന് അത്തരമൊരു കഥ തന്നെ തേടി വന്നാല്‍ ചിലപ്പോള്‍ താന്‍ ചെയ്‌തേക്കുമെന്നും ചാക്കോച്ചന്‍ പറയുന്നു.

സിനിമയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും അടിപൊളി മച്ചാന്‍ അദ്ദേഹം: നമിത

‘ എന്നോട് ഒരു കഥ പറയാന്‍ ഒരാള്‍ വന്നു. പുള്ളി ഷോട്ട് വൈസ് ഒക്കെയാണ് കഥ പറയുന്നത്. ഇരുട്ടുപോലുള്ള ഒരു മുറി. അവിടെ ചെറിയൊരു ബള്‍ബ് ഇങ്ങനെ മിന്നിമിന്നി കത്തുന്നുണ്ട്. ഒരു ടാപ്പില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്നുണ്ട്.

അവിടെ ഒരു വാഷ്‌ബേസിന് ഉണ്ട്. തൊട്ടടുത്ത് ഫ്‌ളോറില്‍ അല്‍പം രക്തം ഇങ്ങനെ തളംകെട്ടി കിടക്കുന്നു. അതിനെ ഫോളോ ചെയ്ത് വരുമ്പോള്‍ അതൊരു മേശയുടെ കാലിനടുത്തേക്കാണ് പോകുന്നത്.

അവിടെ മേശപ്പുറത്തായി രക്തം തളം കെട്ടി കിടക്കുന്നുണ്ട്. അതിന്റെ അടുത്ത് ഒരു പ്ലേറ്റില്‍ ചോരയും അല്‍പം മാംസവുമുണ്ട്. ഒരാള്‍ അത് ഇങ്ങനെ കഴിക്കുകയാണ്. അത് ഞാനാണ് എന്ന് പറഞ്ഞു. ഏ.. എന്ന് ചോദിച്ചപ്പോള്‍ ചേട്ടന്‍, ചേട്ടന്‍ ഒരു നരഭോജിയാണെന്ന് പറഞ്ഞു.

അത് കേട്ടതും ശരി മോനെ, വേണ്ട, താത്പര്യം ഇല്ല എന്ന് പറഞ്ഞ് ഓടിച്ചു വിട്ടു.

ശരിക്കും നമ്മുടെ ലൈഫ് ഭയങ്കര ഫണ്ണിയാണ്. നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങള്‍, അല്ലെങ്കില്‍ നമ്മള്‍ ഏറ്റവും തമാശയായിട്ടൊക്കെ കണ്ട് വേണ്ട എന്ന് വെച്ച, ഒരു വിലയും കല്‍പ്പിക്കാതെ വിട്ട ചിലത് പിന്നീട് നമ്മുടെ ലൈഫില്‍ ഏറ്റവും സീരിയസ് ആയ ഒരു സംഭവമായിട്ട് തിരിച്ചുവന്നേക്കാം.

സയ്യിദ് മസൂദും എത്തി; ലൂസിഫറിലെ സങ്കീര്‍ണത എമ്പുരാനില്‍ വളരുകയാണെന്ന് പൃഥ്വി

ഈ പറഞ്ഞ സംഭവം അന്ന് ഞാന്‍ ചിരിച്ചു തള്ളിയ കഥയാണ്. ആ സിനിമ ഒരുപക്ഷേ ഇനി ചെയ്‌തെന്ന് വരും. അങ്ങനത്തെ രീതിയിലോട്ട് എന്റെ മനസും മാറിയിട്ടുണ്ട്.

ഞാന്‍ ചിലപ്പോള്‍ അങ്ങനെ ഒരു സൈക്കോ ആയിട്ട് മാറുന്നതുകൊണ്ടായിരിക്കാം. കണ്‍വിന്‍സിങ് ആയിട്ടുള്ള രീതിയില്‍ അങ്ങനെയുള്ള കഥകള്‍ വരുകയാണെങ്കില്‍ ചിലപ്പോള്‍ ട്രൈ ഔട്ട് ചെയ്യുന്ന ഒരു മൈന്‍ഡ് സെറ്റിലേക്ക് ഞാന്‍ മാറിയിട്ടുണ്ട്. ഒരു നടനെന്ന രീതിയില്‍,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highliht: Kunchacko Boban about a script he rejected