അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുന്നത് കണ്ട് മനസുകൊണ്ട് ഞാന്‍ സന്തോഷിച്ചു: കുഞ്ചാക്കോ ബോബന്‍

/

നടന്‍ ജഗദീഷിനെ കുറിച്ചും ഇന്ന് അദ്ദേഹത്തിന് സിനിമകളില്‍ കിട്ടുന്ന ഗംഭീര കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

അത്തരമൊരു സമയത്തിലേക്ക് എത്തുക എന്നത് ജഗദീഷ് എന്ന നടനെ സംബന്ധിച്ച് ഏറെ ശ്രമകരമായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഒരു ഇമേജില്‍ തളയ്ക്കപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക താരങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് കുഞ്ചാക്കോ പറയുന്നത്.

ഞാനും ചാക്കോച്ചനും ഒരേ സമയത്ത് സ്ട്രഗിള്‍ ചെയ്തവര്‍: ജഗതിയേയും ഇന്നസെന്റിനേയും നെടുമുടിയേയും കണ്ടുപഠിക്കെന്ന് പറഞ്ഞവരുണ്ട്: ജഗദീഷ്

ജഗദീഷ് എന്ന നടന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ലഭിച്ച സിനിമകളും കഥാപാത്രങ്ങളും കണ്ട് ഉള്ളുകൊണ്ട് താന്‍ ഏറെ സന്തോഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘തീര്‍ച്ചയായും ഒരു ഇമേജില്‍ തളയ്ക്കപ്പെട്ട അഭിനേതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരിക്കും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍. ആ ഒരു ലിബറേഷന്‍ ഉണ്ടല്ലോ, അത് മറ്റുള്ളവരില്‍ കാണുമ്പോള്‍ ഞാന്‍ ഭയങ്കരമായി എക്‌സൈറ്റഡ് ആകാറുണ്ട്.

ഫാലിമിക്ക് മുന്‍പാണെങ്കില്‍ പോലും ഞാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചിട്ടില്ലെങ്കിലും മനസുകൊണ്ട് ഞാന്‍ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്.

എമ്പുരാനിലേത് വളരെ ചെറിയ റോള്‍, സന്തോഷം മറ്റൊന്നില്‍: ജിജു ജോണ്‍

ഫാലിമി കണ്ടപ്പോള്‍ വിളിക്കാതിരിക്കാനായില്ല. റൊഷാക്ക് കഴിഞ്ഞപ്പോഴും വിളിച്ചിരുന്നു. ഒരു നടനെന്ന എവല്യൂഷന്‍ ഞാന്‍ ഭയങ്കരമായി ആസ്വദിച്ചിട്ടുണ്ട്.

ഒാഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയില്‍ ആദ്യമായിട്ടാണ് ഞങ്ങള്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: KUNCHACKO BOBAN ABOUT JAGADHISH