മലയാളം ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയം തന്നെയായിരിക്കും ആ ചിത്രം: കുഞ്ചാക്കോ ബോബന്‍

/

മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ അഞ്ചാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ കൊച്ചിയില്‍ നടക്കുന്നത്. നടി രേവതി ഉള്‍പ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒന്‍പത് വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്.

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ. ഇയിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനിലുമായിരുന്നു പൂര്‍ത്തീകരിച്ചത്.

കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളല്ല ഞാന്‍: ജഗദീഷ്

ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

മലയാളം ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയം തന്നെയായിരിക്കും ചിത്രമെന്നും മഹേഷ് നാരാണയന്‍ ഒരുപാട് റിസേര്‍ച്ചുകളൊക്കെ നടത്തിയതിന് ശേഷം വന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് അതെന്നും ചാക്കോച്ചന്‍ പറയുന്നു.

മലയാളത്തിലെ ഇത്രയും വലിയ താരങ്ങള്‍ക്കൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

‘ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. അതൊരു വലിയ സിനിമ തന്നെയായിരിക്കും.

മലയാള സിനിമ അങ്ങനെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും. അതുപോലെ തന്നെ ഒരുപാട് ടാലന്റുകള്‍ ഉള്ള മഹേഷ് നാരായണന്‍ തന്നെയാണ് അതിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നത്.

എന്റെ സീന്‍ കട്ട് ചെയ്താല്‍ സിനിമയില്ല എന്ന് തോന്നുന്ന തിരക്കഥകളേ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ: റംസാന്‍

മഹേഷ് ഒരുപാട് നാളത്തെ റിസേര്‍ച്ചും കാര്യങ്ങളുമൊക്കെ ചെയ്ത ശേഷം ചെയ്യുന്ന ഒരു സിനിമയാണ്. ഒരു വലിയ ബാനറുണ്ട്. ഹ്യൂജ് എക്‌സ്‌പെന്‍സ് ഉള്ള സിനിമയാണ്. അതിന്റെ ഒരു ക്വാളിറ്റി ഉറപ്പായും സിനിമയില്‍ കാണാന്‍ സാധിക്കും.

എല്ലാവരേയും പോലെ ഞാനും എക്‌സൈറ്റഡാണ് ബിഗ് സ്‌ക്രീനില്‍ അതൊന്ന് എക്‌സ്പീരിയന്‍സ് ചെയ്യാന്‍,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban about Mahesh Narayanan Movie