എന്നെക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ കിട്ടുന്നത് അവന്റെ ഡാന്‍സിന്; എന്നാല്‍ ബോഗെയ്ന്‍വില്ലയിലെ ഡാന്‍സ് അവന് പിടികിട്ടിയിട്ടില്ല: കുഞ്ചാക്കോ ബോബന്‍

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്.

ഈയിടെ ആയിരുന്നു ബോഗെയ്ന്‍വില്ലയിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയത്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു.

പാട്ടില്‍ ജ്യോതിര്‍മയിയുടെ ഗെറ്റപ്പിനൊപ്പം കുഞ്ചാക്കോ ബോബന്റെ ഡാന്‍സും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തന്റെ ഡാന്‍സ് കണ്ടിട്ട് മകന്‍ ഇസഹാക്ക് എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കുഞ്ചാക്കോ ബോബന്‍.

Also Read: എന്റെ ഫേവറീറ്റ് ചിത്രം തേന്മാവിൻ കൊമ്പത്തായിരുന്നു, പക്ഷെ ഇപ്പോൾ അത് അച്ഛന്റെ ആ സിനിമ: വിനീത് ശ്രീനിവാസൻ

ഇസഹാക്ക് ഡാന്‍സില്‍ അത്യാവശ്യം ടൈമിങ്ങും കാര്യങ്ങളുമുള്ള ആളാണെന്നും അവന് ഡാന്‍സില്‍ സ്വന്തമായുള്ള മൂവ്‌സും കാര്യങ്ങളുമൊക്കെയുണ്ടെന്നും നടന്‍ പറയുന്നു. എന്നാല്‍ സ്തുതി പാട്ടിന് താന്‍ കളിച്ച ഡാന്‍സിന്റെ ഹുക്ക് സ്റ്റെപ്പ് ഇസഹാക്കിന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നാണ് കുഞ്ചോക്കോ ബോബന്‍ പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവിടെയാണ് ഞാന്‍ വളരെ ഹാപ്പിയായത്. അവന്‍ ഡാന്‍സില്‍ അത്യാവശ്യം ടൈമിങ്ങും കാര്യങ്ങളുമുള്ള ആളാണ്. അവന് ഡാന്‍സില്‍ സ്വന്തമായുള്ള മൂവ്‌സും കാര്യങ്ങളുമൊക്കെയുണ്ട്. വളരെ രസമുള്ള പരിപാടികളാണ് അവന്റേത്.

Also Read: എന്റെ ആ മോഹൻലാൽ ചിത്രം കൂടുതൽ നന്നാവണമെങ്കിൽ ഷാജി കൈലാസ് സംവിധാനം ചെയ്യണം: സിബി മലയിൽ

അതുകൊണ്ട് തന്നെ അവന് ചെറിയ ഒരു അഹങ്കാരം ഉണ്ടായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. താന്‍ അത്യാവശ്യം അടിപൊളി ഡാന്‍സറാണോ എന്നുള്ള സംശയം അവന് തന്നെ ഉണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഒരു ചെറിയ പെരുന്തച്ചന്‍ കോംപ്ലെക്‌സ് അവനോട് തോന്നി തുടങ്ങിയിരുന്നു (ചിരി).

കാരണം ഇടക്ക് എന്നെക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ അവന് കിട്ടുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. പക്ഷെ സ്തുതിയിലെ ഹുക്ക് സ്റ്റെപ്പ് ആശാന് ഇതുവരെ പിടികിട്ടിയിട്ടില്ല (ചിരി). ഞാന്‍ അപ്പോള്‍ അവനോട് പറഞ്ഞത് ‘മോനേ, അയാം യുവര്‍ ഡാഡ്’ എന്നാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban Talks About His Son And Bougainvillea Movie Song