സിനിമയുടെ ചില കാര്യങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി; അത് ക്ലീഷേയാകുമെന്നായിരുന്നു അവരുടെ മറുപടി: ലാല്‍ ജോസ്

/

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. 2012ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബോബി – സഞ്ജയ്മാര്‍ ആയിരുന്നു. പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് അല്‍ഫോണ്‍സുമായി ആ രണ്ട് കണ്ടീഷനുകള്‍ ഞാന്‍ വെച്ചിരുന്നു: സായ് പല്ലവി

‘അയാളും ഞാനും തമ്മില്‍ ചെയ്യുന്ന സമയത്ത് രാജു സോഷ്യല്‍ മീഡിയയില്‍ ഒരുപാട് അറ്റാക്ക് നേരിടുന്ന സമയമായിരുന്നു. ഞാന്‍ ആ സമയത്ത് കസിന്‍സ് എന്ന സിനിമക്ക് വേണ്ടി അവന്റെയും ലാലേട്ടന്റെയും പിന്നാലെ നടക്കുന്ന സമയമായിരുന്നു. രാജുവാണ് ഒരു ദിവസം എന്നെ വിളിച്ച് ഈ സിനിമയുടെ കാര്യം പറയുന്നത്. ‘ഞാന്‍ ഇന്ന് ഒരു കഥകേട്ടു. കഥ എനിക്ക് ഇഷ്ടമായി. അവര് അഡ്വാന്‍സുമായിട്ടാണ് വന്നത്. ലാലു ചേട്ടന്‍ ഡയറക്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ലാലു ചേട്ടന്‍ കഥ കേട്ടിട്ട് ഓക്കെ പറഞ്ഞാല്‍ ഞാന്‍ അഡ്വാന്‍സ് വാങ്ങാം. അല്ലെങ്കില്‍ അഡ്വാന്‍സ് വാങ്ങില്ല’ എന്നായിരുന്നു അവന്‍ പറഞ്ഞത്.

ഏതോ പുതിയ ആളുകള്‍ വന്ന് കഥ പറഞ്ഞതാകും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. ഇത്രയും ധൈര്യമായി പറയുന്നത് അതുകൊണ്ടാകുമെന്ന് കരുതി. ശരി, അവരോട് വന്നോളാന്‍ പറയൂവെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇപ്പോള്‍ തന്നെ വിടട്ടേയെന്ന് രാജു ചോദിച്ചു. അതിനും ഞാന്‍ ഓക്കെ പറഞ്ഞു. അപ്പോഴാണ് എന്നെ കാണാന്‍ വരുന്നത് കറിയാച്ചന്‍ സാറും ബോബി സഞ്ജയ്മാരും ആണെന്ന് ഞാന്‍ അറിയുന്നത്. അത്രയും പ്രശസ്തരായ എഴുത്തുകാരാണ്.

Also Read: ഉറങ്ങിയെഴുന്നേറ്റപ്പോൾ കിട്ടിയ ആ വരികളാണ് ഹൃദയത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനമായത്: വിനീത് ശ്രീനിവാസൻ

അവരോട് നീ ഇങ്ങനെയാണോ പറഞ്ഞതെന്ന് ഞാന്‍ രാജുവിനോട് ചോദിച്ചു. ‘അതിലൊരു കാര്യമുണ്ട്, കഥ കേട്ടാല്‍ മനസിലാകും’എന്നായിരുന്നു രാജുവിന്റെ മറുപടി,’ ലാല്‍ ജോസ് പറഞ്ഞു. അങ്ങനെ ബോബിയും സഞ്ജയ്‌യും ചേര്‍ന്നാണ് എന്നോട് സിനിമയുടെ കഥ പറയുന്നത്. അന്ന് എന്നോട് പറഞ്ഞ ആ കഥ ഇന്ന് സിനിമയില്‍ ഉള്ളത് പോലെ ആയിരുന്നില്ല. പറഞ്ഞ കഥയുടെ ചില ഏരിയകളില്‍ എനിക്ക് ചില അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സിനിമ കുറച്ച് ഡ്രൈ ആയി പോകുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു.

അങ്ങനെ എന്റെ നിര്‍ബന്ധത്തിലാണ് ആ സിനിമയില്‍ പ്രണയം വരുന്നത്. അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യം കഥ. അതിന് പകരം കാമുകിയെ നഷ്ടപ്പെടുന്നതായി മാറ്റുന്നത് എന്റെ നിര്‍ദ്ദേശമായിരുന്നു. ബോബിക്കും സഞ്ജയ്ക്കും അന്ന് അതില്‍ വിരോധമുണ്ടായിരുന്നു. അത് ക്ലീഷേയാകും എന്നായിരുന്നു ഇരുവരും പറഞ്ഞത്. ക്ലീഷേയാണെന്ന് പറഞ്ഞ് കാമുകിയെ അളിയായെന്ന് വിളിക്കാറില്ലല്ലോ എന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal Jose Talks About Boby – Sanjay And Ayalum Njanum Thammil