സാരി ഉടുത്താലും മോഡേണ്‍ ഡ്രസ്സ് ഇട്ടാലും സെക്‌സി എന്ന് വിളിക്കും; ലാലേട്ടനും മമ്മൂക്കയ്ക്കുമൊപ്പം മാറി മാറി സിനിമകള്‍ ചെയ്യാനായതാണ് എന്റെ ഭാഗ്യം: റായ് ലക്ഷ്മി

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു മുംബൈക്കാരിയായ റായ് ലക്ഷ്മി. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മാറി മാറി സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ച നായിക.

റോക്ക് ആന്‍ഡ് റോള്‍, അണ്ണന്‍ തമ്പി, പരുന്ത്, 2 ഹരിഹര്‍ നഗര്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, രാജാധിരാജ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ലക്ഷ്മി റായ് എത്തി.

മലയാളത്തില്‍ താന്‍ ചെയ്ത പതിനഞ്ച് ചിത്രങ്ങളില്‍ പത്തെണ്ണവും മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പമായിരുന്നെന്നും താന്‍ സ്വയം തന്നെ അടയാളപ്പെടുത്തുന്നത് ലക്കി ഗേള്‍ എന്നാണെന്നും ലക്ഷ്മി റായ് പറയുന്നു. ഒപ്പം തനിക്ക് നേരെ വന്ന ചില വിവാദങ്ങളെ കുറിച്ചും സെക്‌സി എന്ന് ആളുകള്‍ വിളിക്കുന്നതിനെ കുറിച്ചുമൊക്കെ റായ് ലക്ഷ്മി സംസാരിക്കുന്നുണ്ട്.

മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങളാണ് ഞാന്‍ ചെയ്തത്. അതില്‍ പത്തും ഈ ഇതിഹാസങ്ങള്‍ക്കൊപ്പമാണ്. മമ്മൂക്കയുടെ കൂടെ അഞ്ച് ചിത്രങ്ങള്‍, ലാലേട്ടനൊപ്പവും അഞ്ച് ചിത്രങ്ങള്‍. മറ്റേതെങ്കിലും അഭിനേത്രികള്‍ ഇവരുടെ ഒപ്പം ഇത്രയും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

 

അനുഗ്രഹീതയായ നടിയെന്ന് എന്നെ വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഏറ്റവും നല്ല സമയമായിരുന്നു എന്ന് പറയണം. ഒരു ചിത്രം മമ്മൂക്കയുടെ കൂടെയാണെങ്കില്‍ അടുത്ത ചിത്രം ലാലേട്ടനൊപ്പം. അങ്ങനെ മാറി മാറി സിനിമകള്‍ ചെയ്ത സമയമായിരുന്നു.

അവരെന്റെ കുടുംബം പോലെയായി മാറി. അവര്‍ക്കൊപ്പമാണ് മലയാളസിനിമയിലെ എന്റെ യാത്ര ആരംഭിച്ചത്. അനുഗ്രഹീതയായ, ഭാഗ്യമുള്ള പെണ്‍കുട്ടി എന്നാണ് എന്നെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

കാരണം ഇവരുടെ മികച്ച ചിത്രങ്ങളില്‍, മികച്ച തിരക്കഥയില്‍, മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അത്രയും അവസരങ്ങള്‍ എങ്ങനെ എനിക്ക് കിട്ടിയെന്ന് അറിയില്ല. പക്ഷേ ഞാന്‍ ഭാഗ്യവതിയാണെന്നറിയാം, ലക്ഷ്മി റായ് പറഞ്ഞു.

താന്‍ കടന്നുപോയ വിവാദങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ഞാനെന്നും വിവാദങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. എപ്പോഴും വിവാദങ്ങളുടെ ഭാഗമായിരുന്നു.

ഇതുവരെ സംസ്ഥാന അവാര്‍ഡൊന്നും കിട്ടിയില്ലല്ലേ എന്ന അയാളുടെ പരിഹാസത്തിന് എനിക്ക് പകരം മറുപടി പറഞ്ഞത് അദ്ദേഹമായിരുന്നു: ഹരിശ്രീ അശോകന്‍

പിന്നെ ഒരു നടിയായാല്‍ ഇത്തരം വിവാദങ്ങളെയൊക്കെ നമ്മള്‍ നേരിടേണ്ടി വരും. വിവാദങ്ങളെയൊന്നും ഒരു കാലത്തും ഭയന്നിട്ടില്ല. എന്നെ വളര്‍ത്തിയതൊരു ആണ്‍കുട്ടിയായിട്ടാണ്. സിനിമയില്‍ വന്നപ്പോഴാണ് ഞാനൊരു പെണ്‍കുട്ടിയുടെ ലുക്കില്‍ വരുന്നത്.

അതല്ലാതെ സ്‌കൂള്‍ കാലത്തെല്ലാം തനി ടോംബോയ് ആയിരുന്നു. ബൈക്ക് ഓടിക്കും, മുടി വെട്ടി ചെറുതാക്കി, വസ്ത്രധാരണത്തിനുമെല്ലാം ഒരു ടോംബോയായിരുന്നു.

സിനിമയാണ് എന്നെ ഒരു പെണ്ണാക്കി മാറ്റിയത്. സെക്‌സി എന്ന് എന്നെ വിളിച്ചു കേള്‍ക്കാറുണ്ട്. സാരി ഉടുത്താലും മോഡേണ്‍ ഡ്രസ്സ് ഇട്ടാലും ആളുകളെന്നെ സെക്‌സി എന്ന് വിളിക്കും. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, റായ് ലക്ഷ്മി പറയുന്നു.

Content Highlight: Lakshmi Rai About Mohanlal and Mammootty and her Movies