അദ്ദേഹത്തിന്റെ സ്‌കിന്‍ ടോണൊന്നും വേറെ ആരിലും കണ്ടിട്ടില്ല; മേക്കപ്പിടാതെ തന്നെ സുന്ദരനായി തോന്നിയ ആര്‍ടിസ്റ്റിനെ കുറിച്ച് രഞ്ജിത്ത് അമ്പാടി

/

മലയാളത്തില്‍ മാത്രമല്ല സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. സൂര്യ ചിത്രം കങ്കുവ ഉള്‍പ്പെടെയുള്ള വലിയ സിനിമകളുടെ ഭാഗമായി മാറിക്കഴിഞ്ഞു രഞ്ജിത്ത്.

ഓരോ താരങ്ങള്‍ക്കും മേക്കപ്പ് ചെയ്യുമ്പോഴുള്ള വ്യത്യാസത്തെ കുറിച്ചും പത്ത് വര്‍ഷം മുന്‍പ് ചെയ്ത ഒരു സിനിമ ഇപ്പോള്‍ കാണുമ്പോള്‍ തോന്നുന്ന കാര്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി.

കരിയറില്‍ മേക്കപ്പിടാതെയും സുന്ദരനായി ഫീല്‍ ചെയ്ത ആര്‍ടിസ്റ്റ് ആരാണ് എന്ന ചോദ്യത്തിനും രഞ്ജിത്ത് അമ്പാടി മറുപടി പറയുന്നുണ്ട്.

മേക്കപ്പിടാതെയും സുന്ദരനായി തോന്നിയ ആര്‍ടിസ്റ്റ് ആരാണ് എന്ന ചോദിച്ചാല്‍ ജഗതി ചേട്ടനൊക്കെ നല്ല സ്‌കിന്‍ ആണ്. അങ്ങനെയുള്ള സ്‌കിന്‍ ടോണൊന്നും നമ്മള്‍ വേറെ ആര്‍ക്കും കണ്ടിട്ടില്ല.

വെളുപ്പോ കറുപ്പോ അല്ല പറയുന്നത്. ഒരു പ്രത്യേക കളറാണ് അദ്ദേഹത്തിന്റേത്. അങ്ങനെ ഒരു ടോണ്‍ മേക്കപ്പ് ചെയ്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്.

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോ കഥാപാത്രം മമ്മൂക്കയുടേത്: സഞ്ജു ശിവറാം

പണ്ടൊക്കെ അസിസ്റ്റന്റ് ആയിരിക്കുന്ന സമയത്ത് തിക്ക് മേക്കപ്പൊക്കെ ചെയ്യുമായിരുന്നു. കഴുത്തും കയ്യുമൊക്കെ ചെയ്യും. അതുപോലെ ചിലരെ നമ്മള്‍ പറ്റിക്കും.

മേക്കപ്പ് ചെയ്യുകയാണെന്ന് കാണിക്കും. പക്ഷേ ചെയ്യില്ല. എല്ലാവരും മിററില്‍ നോക്കില്ല. ചിലര്‍ മേക്കപ്പ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നേരെ എഴുന്നേറ്റ് പോകും. ചിലര്‍ കണ്ണാടി നോക്കും.

മേക്കപ്പ് ചെയ്താലും കുറച്ചുകൂടി മേക്കപ്പ് വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇന്ന് അതൊക്കെ മാറി. ഫൗണ്ടേഷന്‍ എന്ന പരിപാടി ഇപ്പോള്‍ തീരെ ചെയ്യാറില്ല,’ രഞ്ജിത്ത് പറയുന്നു.

എത്ര മേക്കപ്പ് ചെയ്താലും തൃപ്തിവരാതിരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.

‘ ചെയ്താല്‍ ചിലപ്പോള്‍ നമുക്ക് തൃപ്തിവരാതെയിരിക്കും. കങ്കുവ ആയിക്കോട്ടെ ആടുജീവിതം ആയിക്കോട്ടെ നമ്മള്‍ ചെയ്ത സിനിമകള്‍ വീണ്ടും കാണുമ്പോള്‍ കുറച്ചുകൂടി ബെറ്റര്‍ ആക്കാമായിരുന്നെന്ന് തോന്നാറുണ്ട്.

അജയന്റെ രണ്ടാം മോഷണം ആ നടന്‍ ഒന്ന് കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു: ടൊവിനോ

പ്രിയമണിക്ക് അവാര്‍ഡ് കിട്ടിയ തിരക്കഥ എന്ന സിനിമ. അതേപോലൊരു കാന്‍സര്‍ പേഷ്യന്റെ ക്യാരക്ടര്‍ ഇന്ന് വന്നാല്‍ അതിനേക്കാള്‍ പത്തിരട്ടി ബെറ്റര്‍ ആയി ഇപ്പോള്‍ ചെയ്യാന്‍ പറ്റും. അത് ചെയ്തിട്ട് ഇപ്പോള്‍ പത്ത് പന്ത്രണ്ട് വര്‍ഷമായല്ലോ.

ഒരോ സിനിമ കഴിയുമ്പോഴും നമുക്ക് അതിനേക്കാള്‍ ബെറ്റര്‍ ആക്കാന്‍ പറ്റും. 100 ശതമാനം എന്ന് പറയാന്‍ പറ്റില്ല. ഒരുപക്ഷേ ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ആയതുകൊണ്ട് എനിക്ക് മാത്രം കണ്ടുപിടിക്കാന്‍ പറ്റുന്ന ചില മിസ്‌റ്റേക്കുകളായിരിക്കാം. എന്നാലും ബെറ്റര്‍ ആക്കിയിരുന്നെങ്കില്‍ അതൊക്കെ ഫ്രേമില്‍ ഭയങ്കര ഭംഗി തോന്നിയേനെ എന്ന് തോന്നാറുണ്ട്,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Makeup Artist Ranjith Ambadi about artists skin tone