കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല ഞാന്‍ നിന്നെ വളര്‍ത്തിയത് എന്ന് പറഞ്ഞ് അമ്മ ചൂടായി: മാലാ പാര്‍വതി

/

മലയാളത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മാലാ പാര്‍വതി. അന്‍പോട് കണ്‍മണി എന്ന ചിത്രമാണ് മാലാ പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം. അര്‍ജുന്‍ അശോകന്റെ അമ്മയുടെ റോളിലാണ് മാലാ പാര്‍വതി ചിത്രത്തില്‍ എത്തുന്നത്.

ഗോദ ചെയ്ത ശേഷമാണ് സിനിമയാണ് തന്റെ ഫീല്‍ഡ് എന്ന് ഉറപ്പിച്ചതെന്ന് മാല പാര്‍വതി പറയുന്നു. അതിന് മുന്‍പ് ഒരുപാട് സിനിമകള്‍ ചെയ്തിരുന്നെങ്കിലും സിനിമാ സെറ്റില്‍ ഒരു ഫാമിലി രൂപപ്പെടുമെന്ന് മനസിലാക്കി തന്നത് ഗോദയാണെന്ന് മാലാ പാര്‍വതി പറയുന്നു.

‘ഗോദയില്‍ ബേസിലിന്റേയും ടൊവിനോയുടേയും കൂടെ വര്‍ക്ക് ചെയ്തപ്പോഴാണ് ഒരു സിനിമാ സെറ്റിനകത്ത് ഒരു ഫാമിലി ഉണ്ടാകുമെന്ന് ആദ്യായി ബോധ്യപ്പെട്ടത്.

കേള്‍ക്കുമ്പോള്‍ തന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലുള്ള സ്‌ക്രിപ്റ്റുകള്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറില്ല: അനശ്വര രാജന്‍

അവര്‍ എല്ലാവരും ഒരു ഫാമിലിയായിരുന്നു. അതിലെ ഏറ്റവും അവസാനത്തെ എ.ഡിയായിരുന്നു ആര്‍.ഡി.എക്‌സ് ചെയ്ത നഹാസ്. അതിലെ ആദ്യത്തെ ചീഫ് അസോസിയേറ്റായിരുന്നു എ.ആര്‍.എം ചെയ്ത ജിതിന്‍.

അതൊരു ടീമാണ്. ഒരു സംഘമാണ്. ഒരു അതില്‍ വന്ന് പെടാന്‍ കഴിഞ്ഞപ്പോഴാണ് സിനിമ ഒരു മീഡിയം മാത്രമല്ല ഒരു ഫ്രെറ്റേണിറ്റിയുടെ ഭാഗമാകണമെന്ന് മനസിലായി.

രേഖാചിത്രത്തിന് വേണ്ടി അവരെയൊക്കെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നു: ജോഫിന്‍ ടി. ചാക്കോ

വീട്ടില്‍ അമ്മയ്ക്ക് ഞാന്‍ അഭിനയിക്കുന്നതിനോടേ താത്പര്യം ഉണ്ടായിരുന്നില്ല. നീലത്താമര ചെയ്ത് തിരിച്ചുവന്നപ്പോഴേക്ക് അമ്മ മുഖത്തൊന്നും നോക്കുന്നില്ല.

കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല ഞാന്‍ നിന്നെ വളര്‍ത്തിയത് എന്ന് പറഞ്ഞു. ഞാന്‍ ഷോക്കായി. അവള്‍ ഒരു സിനിമ ചെയ്തതല്ലേ എന്ന് അച്ഛന്‍ ചോദിച്ചു. എന്ത് സിനിമ ആയാലും എന്നൊക്കെ പറഞ്ഞ് അമ്മ ചൂടായി.

മുറയിലെ കഥാപാത്രം അമ്മയെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ എന്നെ വീട്ടില്‍ കയറ്റില്ലായിരുന്നു. അമ്മ എല്ലാം സീരിയസ് ആയി എടുക്കുന്ന ആളാണ്. വില്ലന്‍ റോളൊന്നും സഹിക്കില്ല. അമ്മ പോയതിന് ശേഷം ചെയ്തത് ചെയ്തത് തന്നായി. അല്ലെങ്കില്‍ ഈ വഴിക്ക് വരരുതെന്ന് പറഞ്ഞേനെ,’ മാലാ പാര്‍വതി പറയുന്നു.

Content Highlight: Mala Parvathy about her Films and Mother