അവന്റെ ഫസ്റ്റ് ഷോട്ട് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു, പൃഥ്വി വലിയ താരമാകുമെന്ന്: മല്ലിക സുകുമാരൻ

നന്ദനം എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ നടനാണ് പൃഥ്വിരാജ്. ആദ്യ ചിത്രം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ പെട്ടെന്ന് തന്നെ മലയാളത്തിലെ തിരക്കുള്ള നടനായി മാറാൻ പൃഥ്വിക്ക് കഴിഞ്ഞു.

അയാളെ കാണുമ്പോള്‍ എന്റെ കൂടെ അഭിനയിച്ച ആളാണെന്ന് ഞാന്‍ ഭാര്യയോട് പറയും: മലയാള നടനെ കുറിച്ച് ശിവകാര്‍ത്തികേയന്‍

ഇന്ന് മലയാളത്തിന് പുറമേ കോളിവുഡ്, ബോളിവുഡ് സിനിമകളിലും ഒരുപോലെ തിരക്കുള്ള നടനാണ് പൃഥ്വി. രണ്ട് സിനിമകളിലൂടെ താനൊരു മികച്ച സംവിധായകനാണെന്നും പൃഥ്വി തെളിയിച്ചു.

നന്ദനം എന്ന ചിത്രത്തിലെ പൃഥ്വിയുടെ ഫസ്റ്റ് ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. നന്ദനത്തിൽ അച്ഛന്റെ ഫോട്ടോയിൽ നോക്കി അനുഗ്രഹം വാങ്ങുന്നതാണ് പൃഥ്വിയുടെ ആദ്യ ഷോട്ടെന്നും ആ ഫോട്ടോ സുകുമാരന്റേതാണെന്നും മല്ലിക പറയുന്നു.

അതൊരു അവിസ്മരണീയമായ ഷോട്ടാണെന്നും പൃഥ്വി സിനിമയിൽ രക്ഷപ്പെടുമെന്ന് അന്ന് തന്നെ മനസിലായെന്നും മല്ലിക പറയുന്നു. വനിത മാഗസിനോട്‌ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

പൃഥ്വിരാജ് അതൊക്കെ മറന്നോ എന്നൊരു സംശയമുണ്ട്, ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താല്‍ നന്നായിരുന്നു: ലാല്‍ ജോസ്

‘നന്ദനം സിനിമയുടെ ഷൂട്ടിങിൻ്റെ ആദ്യ ദിനം അമ്പത് വർഷ സിനിമാ ജീവിത്തിലെ അഞ്ചാം മുഹൂർത്തമായി അതു പറയാം. രാജുവും രേവതിയും ഒരു ഫോട്ടോയ്ക്കു മുന്നിൽ നിൽക്കുന്നു. അച്‌ഛൻ്റെ അനുഗ്രഹം വാങ്ങിക്ക്…. എന്ന് രേവതി പറയുന്നു. രാജു ഫോട്ടോ നോക്കി തൊഴുന്നു. അതായിരുന്നു സീൻ.

അവിടെ വെച്ചിരുന്ന ഫോട്ടോ സുകുവേട്ടൻ്റെതായിരുന്നു. സ്വന്തം അച്ഛനെ തൊഴുത് അനുഗ്രഹം വാങ്ങുന്ന രാജു. എന്തൊരു അവിസ്‌മരണീയ രംഗം. അവൻ്റെ സിനിമയിലെ ആദ്യ സീൻ അച്ഛനെ തൊഴുതു തുടങ്ങുന്നു. എൻ്റെ മനസ് തൃപ്‌തിയായി. ഈ സിനിമ വിജയിക്കുമെന്നും എന്റെ കുഞ്ഞു വലുതാകുമെന്നും ആ നിമിഷം എനിക്ക് ഉറപ്പായി.

ഒട്ടും ഈഗോയില്ലാത്ത ആ നടനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്: പാര്‍വതി തിരുവോത്ത്

ഇപ്പോളെനിക്ക് എന്തു കാര്യമുണ്ടെങ്കിലും ഓടിവരാൻ ഇന്ദ്രനും രാജുവുമുണ്ട്. പൂർണിമയും സുപ്രിയയുമുണ്ട്. പക്ഷേ, ഒറ്റയ്ക്കു ജീവിക്കാനാണ് എനിക്കിപ്പോളിഷ്‌ടം. ഞാൻ രാജുവിനോടും ഇന്ദ്രനോടും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിൻ്റെ കാര്യം നോക്കി സുഖമായി ജീവിച്ചാൽ മതി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കും. അല്ലാതെ ഓടിപ്പിടിച്ചു വരേണ്ട ഒരുകാര്യവുമില്ലായെന്ന്,’മല്ലിക പറയുന്നു.

 

Content Highlight: Malika Sukumaran About Prithviraj