ഭീഷ്മപര്‍വത്തിനായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല, സംഭവിച്ചത് ഇതായിരിക്കാം: മമ്മൂട്ടി

/

സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി.

അഭിനയത്തില്‍ താന്‍ പ്രത്യേകിച്ച് ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്നും പുതിയ സിനിമകളില്‍ ഇതുവരെ കാണാത്ത ചില ഭാവങ്ങള്‍ കൊണ്ടുവരുന്നു എന്നൊക്കെ പറയുന്നതിന് ഒരു കാരണമുണ്ടെന്നും മമ്മൂട്ടി പറയുന്നു.

ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘ ഞാന്‍ എന്തൈങ്കിലു രീതിയില്‍ മാറിയിട്ടോ ചെയ്തിട്ടോ അല്ല. സിനിമകളും കഥാപാത്രങ്ങളിലും വന്ന മാറ്റമാണ്. അതിനേക്കാള്‍ എനിക്ക് തോന്നുന്നത് ടെക്‌നോളജി മാറിയിട്ടുണ്ട് എന്നാണ്.

ഈ പറയുന്ന പോലെ ഫിലിമില്‍ ഷൂട്ട് ചെയ്യുമ്പോഴുള്ള ഒരു ഭംഗി മാറി ഒരു യഥാതതമായി സിനിമ കാണല്‍ രീതി ഡിജിറ്റലൈസേഷനില്‍ വന്നു.

അത്ര സേഫല്ലെന്ന് തോന്നി, ഒഡീഷന് പോകേണ്ടെന്ന് തീരുമാനിച്ചു: അനശ്വര രാജന്‍

മൈന്യൂട്ടായ ചെറിയ എക്‌സ്പ്രഷന്‍സ് വളരെ മാഗ്നിഫൈഡായി കാണാന്‍ പറ്റും. അന്നൊക്കെ കാണാന്‍ പറ്റാത്തതുകൊണ്ട് ഇന്ന് കാണാന്‍ പറ്റുന്നു എന്നല്ലാതെ വേറെ ഒന്നുമില്ല.

അതിന് വേണ്ടി ക്ലാസെടുക്കുകയോ പാഠം പഠിക്കുകയോ ചെയ്തിട്ടില്ല. ഏത് രംഗത്തിലാണെന്നൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ടായിരുന്നു. സാര്‍ കാണാഞ്ഞിട്ടാണെന്ന് പറഞ്ഞു. ഞാന്‍ നോക്കിയിട്ട് കണ്ടിട്ടില്ല, ‘ മമ്മൂട്ടി പറയുന്നു.

ബിഗ് ബി ഇറങ്ങിയസമയത്ത് സ്‌റ്റോസ് ഫേസ് ആക്ടിങ് എന്നായിരുന്നു തന്നെ കുറിച്ച് പറഞ്ഞതെന്നും എന്നാല്‍ ഇന്ന് ആ കഥാപാത്രം ആഘോഷിക്കപ്പെട്ടെന്നും മമ്മൂട്ടി പറയുന്നു.

ഓരോ മനുഷ്യരും പൂര്‍ണമായും ഓരോ ജീവിതമാണ് ജീവിക്കുന്നത്. കൈ കൊണ്ടും കാലുകൊണ്ടും ശരീരം കൊണ്ടുമെല്ലാം ഓരോ തരം ജീവിതം.

കൈ വീശാതെ നടക്കുന്ന ആളുകളുണ്ട്. മുന്നറിയിപ്പിലെ രാഘവന്‍ കൈ ആട്ടാറേയില്ല, അയാള്‍ കൈ രണ്ടും ചുമ്മാ കെട്ടി തൂക്കിയിട്ട് നടക്കുന്ന ആളാണ്. ഓരോ കഥാപാത്രങ്ങളും ഓരോ രീതിയിലാണ് ജീവിതം ജീവിക്കുന്നത്.,’ മമ്മൂട്ടി പറയുന്നു.

പഴകിത്തേഞ്ഞ കഥയും വായില്‍ക്കൊള്ളാത്ത ഡയലോഗും, ആളുകള്‍ കണ്ടിരിക്കില്ലെന്ന് ജോഷിയോട് പറഞ്ഞിരുന്നു: ബാബു നമ്പൂതിരി

കഥാപാത്രം ഒന്നോ രണ്ടോ ദിവസം കൊണ്ട് നമ്മളിലേക്ക് വരും. ആ സെറ്റില്‍ കോസ്റ്റിയൂം ഇട്ട് കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കറിയാം ഇത് നമ്മളല്ല വേറെ ആളാണെന്ന്. പിന്നെ സ്‌ക്രിപ്റ്റിലും ഡയലോഗിലും കൂടെ അഭിനയിക്കുന്ന ആള്‍ക്കാരിലും ആ അന്തരീക്ഷത്തില്‍ നിന്നുമെല്ലാം നമുക്ക് കഥാപാത്രത്തെ കിട്ടും.

മൈക്കിളപ്പനെ വേറെ ആരും കണ്ടിട്ടില്ല. ഞാനും കണ്ടിട്ടില്ല. അപ്പോള്‍ നമ്മള്‍ കാണിക്കുന്നതാണ് അയാല്‍. അതിന്റെ സ്വാതന്ത്ര്യം ഉണ്ട്. നമുക്കത് വരച്ചുണ്ടാക്കാന്‍ പറ്റും,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty about Bheeshmaparvam and Acting Style