ഗോകുല്‍ വളരെ നന്നായി അഭിനയിച്ചു, പുത്തനൊരു ബൈക്ക് വാങ്ങിച്ചുകൊടുത്തിട്ടുണ്ട്: മമ്മൂട്ടി

/

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി-ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.

അന്വേഷണ ഉദ്യോഗസ്ഥനായ ഡൊമിനിക്കായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ ഗോകുലുമുണ്ട്. ഗോകുലിനെ കുറിച്ചും ഗോകുലിന്റെ അഭിനയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി.

ഡൊമിനിക്കില്‍ ഗോകുല്‍ വളരെ നന്നായി അഭിനയിച്ചെന്നും മികച്ച കോംബിനേഷന്‍ ആയിരുന്നു തങ്ങളുടേതെന്നും മമ്മൂട്ടി പറഞ്ഞു.

ഗോകുലുമൊത്തുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴൊന്നും യാതാരുവിധ ബുദ്ധിമുട്ടും തനിക്ക് നേരിടേണ്ടിവന്നില്ലെന്നും താരം പറഞ്ഞു.

എമ്പുരാനില്‍ ലാലേട്ടനൊപ്പമുള്ള ആ കോമ്പിനേഷന്‍ സീന്‍; നന്ദി രാജുവേട്ടാ: ടൊവിനോ

ഗോകുലിന് തന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. അത് സിനിമയിലും പ്രതിഫലിച്ചു. അതാണ് ആ കഥാപാത്രം അത്രയും സ്വീറ്റ് ആയത്.

പുത്തന്‍ ബൈക്ക് ആണ് സിനിമയില്‍ ഉപയോഗിക്കാന്‍ ഗോകുലിന് വാങ്ങി കൊടുത്തതെന്നും മമ്മൂട്ടി പറഞ്ഞു.

‘ഗോകുലിന്റെ അച്ഛന്റെ സഹപ്രവര്‍ത്തകനാണ് ഞാന്‍. അവന് അവന്റെ അച്ഛനോടുള്ള അതേ ബഹുമാനം എന്നോടും ഉണ്ടാകും.

പക്ഷേ ആ ഒരു ബഹുമാനം സിനിമയില്‍ കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു.

സെറ്റിലൊക്കെ വരുമ്പോള്‍ എന്നെ കാണുന്ന ഉടനെ എഴുന്നേറ്റ് നിന്ന് ഗോകുല്‍ ബഹുമാനിക്കും. അങ്ങനെയൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞു. സാധാരണ പെരുമാറുന്ന രീതി തന്നെ മതിയെന്നാണ് ഗോകുലിനോട് പറഞ്ഞത്.

എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം: മഞ്ജു വാര്യര്‍

ഡൊമിനിക്കില്‍ വളരെ നന്നായി ഗോകുല്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ച് വരുന്ന എല്ലാ രംഗങ്ങളും മികച്ചതായിട്ടുണ്ട്.

ഗോകുലിന് എന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. അത് സിനിമയിലും പ്രതിഫലിച്ചു. അതാണ് ആ കഥാപാത്രം അത്രയും സ്വീറ്റ് ആയത്, മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty about Gokul Suresh