രേഖാചിത്രവുമായി ഞാന്‍ സഹകരിക്കാനുള്ള കാരണം അതുമാത്രമാണ്: മമ്മൂട്ടി

/

രേഖാചിത്രം സിനിമ തിയേറ്ററുകളില്‍ നേടുന്ന മികച്ച പ്രതികരണത്തില്‍ സന്തോഷം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. എന്തുകൊണ്ടാണ് താന്‍ രേഖാചിത്രവുമായി സഹകരിച്ചതെന്നും തന്നെ സിനിമയിലേക്ക് അടുപ്പിച്ചത് എന്താണെന്നും മമ്മൂട്ടി പറയുന്നുണ്ട്.

സിനിമ വിജയമാക്കിതന്ന പ്രേക്ഷകരോട് നന്ദി പറയേണ്ട കടമ തനിക്കുണ്ടെന്നും ആ നന്ദി അറിയിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

‘ഈ സിനിമയില്‍ ഞാന്‍ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ. ഈ സിനിമയുടെ കഥയുടെ കഥയുടെ കഥയുടെ കഥയുടെ കഥയുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് അന്ന് എന്റെ അഡ്രസായി നാനയില്‍ കൊടുത്തത് വുഡ്‌ലാന്റ് ഹോട്ടലിന്റെ അഡ്രസാണ്.

ഇന്ത്യന്‍ 2 വിലെ എ.ഐയും രേഖാചിത്രത്തിലെ മമ്മൂക്കയും; നമ്മുടെ പിള്ളേര്‍ പൊളിയല്ലേ: മനോജ് കെ. ജയന്‍

ആരാധകരുടെ കത്തുകള്‍ തുടങ്ങിയ കാലമാണ് അന്നൊക്കെ. അതൊക്കെ ആള്‍ക്കാര്‍ക്ക് പരിചയമായി വരുന്നേയുള്ളൂ. ഒരു ഔട്ട് ഡോര്‍ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടലില്‍ വരുമ്പോള്‍ ഒരു ചാക്ക് കത്തുകള്‍ ഉണ്ടാകുമായിരുന്നു.

അന്ന് ശ്രീനിവാസന്‍ എന്റെ ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശനകനാണ്. ഒഴിവുസമയങ്ങളില്‍ ശ്രീനിവാസനാണ് ഈ കത്തുകള്‍ പൊട്ടിച്ചു വായിക്കുക. അങ്ങനെ ശ്രീനിവാസന്റെ കത്തുകളില്‍ ഒന്ന് തിരഞ്ഞെടുത്തതാണ് പ്രിയപ്പെട്ട മമ്മൂട്ടി ചോട്ടന് എന്നത്.

ആ മമ്മൂട്ടി ചേട്ടന്റെ കഥയാണ് ശ്രീനിവാസന്‍ പിന്നീട് മുത്താരം കുന്ന് പി.ഒയില്‍ ലിസിയുടെ കഥാപാത്രത്തെയാക്കുന്നത്. അതാണ് മമ്മൂട്ടി ചേട്ടന്റെ കഥ. ഈ സിനിമയിലെ കഥ വേറെയാണ്.

അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നു എന്നതിനപ്പുറം നേരില്‍ കാണാനായതുപോലും സംഭവമാണ്: അനശ്വര

അന്ന് എനിക്ക് കത്തെഴുതിയ ഒരു ആരാധികയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. അതിനപ്പുറത്തേക്ക് കഥ പറഞ്ഞാല്‍ അത് സ്‌പോയിലറായപ്പോകും.

ഈ സിനിമയുമായി ഞാന്‍ സഹകരിക്കാനുള്ള കാരണം ഇതിന്റെ കഥാതന്തു തന്നെയാണ്. ഇതൊരു വലിയ വിജയമാക്കി തന്ന എല്ലാ പ്രേക്ഷകരോടും എന്റെ നന്ദി അറിയിക്കേണ്ട ചുമതല എനിക്കുണ്ട്. അത് അറിയിക്കുകയാണ്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുകയാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty About Rekhachithram Movie