മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക് സിനിമകളില്‍ നായകനായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ഒരു എ.ഐ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദറിലും ജയിംസ്ബോണ്ടിലുമെല്ലാം ലാല്‍ നായകനായാല്‍ എങ്ങനെയുണ്ടാകുമെന്നായിരുന്നു എ.ഐയിലൂടെ കാണിച്ചത്.
View this post on Instagram
റോക്കി, ഗോഡ്ഫാദര്, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റര്‍ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കായിരുന്നു എ.ഐ വിദ്യ ഉപയോഗിച്ച് വിന്റേജ് മോഹന്‍ലാലിന്റെ മുഖം നല്‍കിയത്.
എന്റെ ആ സൂപ്പര്‍ഹിറ്റ് ഗാനം എനിക്ക് ഇഷ്ടമല്ല, കേള്‍ക്കാറുമില്ല: സുഷിന്
ഇത്തരം ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടേയും ഹോളിവുഡ് ഗെറ്റപ്പ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
ഗോഡ്ഫാദര്, റോക്കി, എക്സ്. മെന്‍, പൈററ്റ്സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ഗെറ്റപ്പുകളിലാണ് മമ്മൂട്ടി വീഡിയോയിലുള്ളത്.
പുള്ളിയെ എങ്ങനെ വേണമെങ്കിലും ചെയ്യാം ഇവിടെ എല്ലാം ചേരും 🔥#mammootty pic.twitter.com/OmA20yrhgZ
— Truth. General (@SHEMIM674021) October 29, 2024
എ.ഐ എഞ്ചിനീയര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലാലേട്ടന് പറ്റുമെങ്കില്‍ മമ്മൂക്കയ്ക്കും പറ്റുമെന്നും പുള്ളിയെ എങ്ങനെ വേണമെങ്കിലും പ്ലേസ് ചെയ്യാമെന്നുമൊക്കെയാണ് കമന്റുകള്‍. ആരാണ് മികച്ചത് എന്ന കാര്യത്തില്‍ ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റും ഇതിനിടെ നടക്കുന്നുണ്ട്.
Content Highlight: Mammootty ai genarated videos and photos