മമ്മൂക്ക തുടങ്ങിയിട്ടേയുള്ളൂ; യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ ടീസര്‍

/

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് 24 മണിക്കൂറാകുമ്പോഴേക്കും 1.1 മില്യണ്‍ കാഴ്ചക്കാരുമായിട്ടാണ് ടീസര്‍ കുതിപ്പ് തുടരുന്നത്.

കോമഡിക്കു പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

എന്തായാലും ആരാധകര്‍ ടീസര്‍ ഇരുംകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അല്‍പം കോമഡി ടച്ചൊക്കെയുള്ള സിനിമയില്‍ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകരും.

ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് നല്ലതാണ്, ഒടിയനും അതില്‍പ്പെടും: മോഹന്‍ലാല്‍

മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തേയും ടീസറില്‍ കാണാം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

തമിഴില്‍ വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലര്‍ ആണ് ഈ മമ്മൂട്ടി ചിത്രം.

നസ്രിയയുടെ കംബാക്ക്, പൊളിച്ചടുക്കി ബേസില്‍; സൂക്ഷ്മദര്‍ശിനി ആദ്യ പ്രതികരണം

ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു ഡിറ്റക്റ്റീവ് ആയാണ് വേഷമിടുന്നതെന്നാണ് സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി.

Content Highlight: Mammootty Movie Dominic and the Ladies’ Purse teaser trending in youtube