മലയാള സിനിമയില്‍ പണ്ട് കാലത്ത് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടിയിരുന്ന തുകയെ കുറിച്ചും ഇന്നത്തെ കാലത്ത് ഒരു പടത്തിന് വേണ്ടി മുടക്കുന്ന തുകയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.
എങ്ങനെയാണ് താന്‍ ഒരു പ്രൊഡ്യൂസര്‍ എന്ന നിലയിലേക്ക് മാറുന്നതെന്നും മണിയന്‍ പിള്ള രാജു അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഹലോ മൈ ഡിയര്‍ റോങ് നമ്പറിന് ശേഷം വെള്ളാനകളുടെ നാട് , ഏയ് ഓട്ടോ അനശ്വരം, കണ്ണെഴുതിപൊട്ടുംതൊട്ട് എന്ന സിനിമകളൊക്കെ ഞാന്‍ സ്വതന്ത്രമായി നിര്‍മിച്ച സിനിമകളാണ്. പ്രൊഡക്ഷനിലേക്ക് വരുന്നത് യാദൃശ്ചികമായിട്ടാണ്.
രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്
ഒരിക്കല്‍ പ്രിയനും ഞാനുമൊക്കെ ആംഗിപാംഗിയെന്ന് പറയുന്ന ഒരു ഇംഗ്ലീഷ് പടം കണ്ടു. അതില്‍ ഒരു മൂന്ന് സിനൊക്കെ കഴിഞ്ഞാല്‍ പിന്നെ ഹീറോ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്. അയാളെ പിടിക്കാന്‍ നടക്കുകയാണ്.
ഒരു ഇന്ററസ്റ്റിങ് സബ്ജക്ട് ആണ്, നമുക്ക് ഇത് എടുക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ മോഹന്‍ലാല്‍, പ്രിയന്‍, ഞാന്‍, ശ്രീനിവാസന്‍, ഞങ്ങളാരും ഞങ്ങളുടെ റെമ്യൂണറേഷന്‍ വാങ്ങുന്നില്ല, നമുക്ക് പടമെടുക്കാമെന്ന് പറഞ്ഞു.
എന്നെയാണ് ഫുള്‍ ചാര്‍ജ് ഏല്‍പ്പിച്ചത്. അങ്ങനെയാണ് ഞാന്‍ പ്രൊഡക്ഷന്റെ മറ്റൊരു സൈഡ് മനസിലാക്കുന്നത്. അന്ന് ആ സിനിമ രണ്ടര ലക്ഷം രൂപയ്ക്കാണ് തീര്‍ത്തത്.
ഇന്ന് ഒരു ദിവസത്തെ ഷൂട്ടിങ് എക്‌സ്‌പെന്‍സ് ആറ് ലക്ഷം രൂപയാണ്. അതുകഴിഞ്ഞ് ഞാന്‍ വെള്ളാനളുടെ നാട് എടുത്തു. 20ാമത്തെ ദിവസം പടം തീര്‍ന്നു. മോഹന്‍ലാലിന്റെ പ്രതിഫലം അടക്കം 20 ലക്ഷം രൂപയായി.
അതിനിടയ്ക്ക് അനശ്വരം എടുത്തു. അത് ഫ്‌ളോപ്പായി. കാശുപോയി. അതിന് ശേഷം കണ്ണെഴുതിപ്പൊട്ടും തൊട്ട് എടുത്തു. അതിന് ശേഷം ഒരു പടം എടുക്കുന്നത് അനന്തഭദ്രം ആണ് അപ്പോഴേക്ക് രണ്ടര കോടിയായി. ചോട്ടാമുംബൈ മൂന്ന് കോടിക്ക് അടുത്തായിരുന്നു തുക,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju about the Production and Movies