മലയാളത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടിമാരെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു പിള്ള. ഉര്‍വശിയേയും ശോഭനയേയും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് പലരും പറയുമ്പോഴും തന്നെ സംബന്ധിച്ച് ഇവരില്‍ കൂടുതല്‍ ഇഷ്ടം ആരോടാണെന്നും മഞ്ജു അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ മലയാള സിനിമയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല നടികള്‍ കെ.പി.എ.സി ലളിതയും സുകുമാരി അമ്മയുമൊക്കെയാണ്. അങ്ങനെ ഒരു കാറ്റഗറിയുണ്ട്. അവരാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടികള്‍.
പക്ഷേ എന്റെയൊക്കെ ഓര്‍മവെച്ച കാലം മുതല്‍ ഹീറോയിന്‍ ലെവലില്‍ കണ്ടുവന്നതില്‍ എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ് ഉര്‍വശി ചേച്ചിയാണ്. അതിന്റെ അര്‍ത്ഥം ശോഭനചേച്ചി മോശമാണെന്നല്ല.
റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമ്പോഴേ വളര്‍ച്ചയുണ്ടാകൂ; 1000 കോടി നേട്ടത്തില്‍ അല്ലു അര്‍ജുന്‍
ശോഭന ചേച്ചിക്ക് അവരുടേതായ ഒരു ആക്ടിങ് സ്‌കില്‍ ഉണ്ട്, ആക്ടിങ് പവറുണ്ട്, എലഗെന്‍സ് ഉണ്ട്, ഭംഗിയുണ്ട്, ഡാന്‍സറാണ്. എല്ലാം ഉണ്ട്. പക്ഷേ ഉര്‍വശി ചേച്ചി ചെയ്ത ക്യാരക്ടേഴ്‌സ് നമ്മുടെ ലൈഫുമായി അടുത്തു നില്‍ക്കുന്നതാണ്.
തലയണമന്ത്രമായാലും മഴവില്‍ക്കാവടിയായാലും കാക്കത്തൊള്ളായിരമായാലും അതിലൊക്കെ നമ്മുടെ കൂട്ടത്തിലൊരാള്‍ എന്ന് തോന്നുന്ന രീതിയില്‍ നമ്മളിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളാണ് ഉര്‍വശി ചേച്ചി ചെയ്തിട്ടുള്ളത്.
നായികമാരില്‍ എന്റെ ഫേവറൈറ്റ് അന്നും ഇന്നും ഉര്‍വശിയാണ്. അവര്‍ ഒരിക്കലും ഡാന്‍സര്‍ അല്ലായിരിക്കാം. പക്ഷേ അവര്‍ ഒരു നല്ല നടിയാണ്.
അല്ലു അര്‍ജുനല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് ഷാരൂഖ് ഖാന്‍
നമുക്ക് സിനിമയില്‍ വേണ്ടത് നടനമാണ്. ആ നാട്യം അവര്‍ക്ക് നന്നായി ഉണ്ട്. സീരിസയ് ആയിട്ടുള്ള എത്രയെത്ര വേഷങ്ങള്‍ അവര്‍ ചെയ്തിരിക്കുന്നു. ഒന്നോ രണ്ടോ സീനില്‍ മാത്രം വന്ന് യോദ്ധയില്‍ കലക്കിയിട്ട് പോയില്ലേ.
നായികമാരില്‍ ശോഭനയോ മഞ്ജു വാര്യരോ ഒന്നും മോശക്കാരല്ല. പക്ഷേ എനിക്ക് പേഴ്‌സണലി അന്നും ഇന്നും ഇഷ്ടമുള്ള നായിക ഉര്‍വശി ചേച്ചിയാണ്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai about Shobhana and Urvashi