മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാന്‍’ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.
‘ലൂസിഫറി’ന്റെ പ്രീക്വലായി ഇറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഖുറേഷി അബ്രാം ആയും സ്റ്റീഫന്‍ നെടുമ്പള്ളിയായും എത്തുന്നുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്.
എമ്പുരാന്റെ ടീസര്‍ റിലീസിനൊപ്പം ആശിവാദ് സിനിമാസിന്റെ 25ാം വാര്‍ഷികം കൂടി ആഘോഷിച്ചിരുന്നു. എമ്പുരാന്‍ ടീസര്‍ വേദിയില്‍ തന്റെ കഥാപാത്രമായ പ്രിയദര്‍ശിനിയെ കുറിച്ചും എമ്പുരാനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
‘എന്റെ സിനിമാ ജീവിതത്തില്‍ എനിക്കും സിനിമ കണ്ടവര്‍ക്കുമൊക്കെ ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് ലൂസിഫറിലെ പ്രിയദര്‍ശിനി. പ്രിയദര്‍ശിനിയുടെ യാത്ര എമ്പുരാനിലൂടെ തുടരുകയാണ്.
ലൂസിഫറില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകനോടൊപ്പവും മുരളി ഗോപി എന്ന ബ്രില്യന്റ് എഴുത്തുകാരനോടൊപ്പവും പ്രിയപ്പെട്ട ലാലേട്ടനൊപ്പവും ടൊവിയോടൊപ്പവും എനിക്ക് അഭിനയിക്കാനായി.
അതുപോലെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് അഭിനേതാക്കളോടൊപ്പം എനിക്ക് വലിയ സന്തോഷത്തോടെ ചെയ്യാന്‍ സാധിച്ചൊരു സിനിമയാണ് എമ്പുരാന്‍.
ലൂസിഫറിലെ യാത്ര എമ്പുരാനിലും സന്തോഷത്തോടെ തുടരാന്‍ സാധിക്കട്ടെ. ലൂസിഫര്‍ ഇഷ്ടപ്പെട്ടതപോലെ എമ്പുരാനും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്’ മഞ്ജു പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ എത്ര സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് സത്യമായിട്ടും അറിയില്ലെന്നും താരം പറഞ്ഞു.
‘എന്തായാലും വലിയ സന്തോഷമുണ്ട്. 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ആന്റണി ചേട്ടനും അവരുടെ കൂട്ടായ്മയും. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയാണ്. അതില്‍ എനിക്കും ഭാഗമാകാന്‍ സാധിക്കട്ടെ.
ആന്റണി ചേട്ടന്റെ അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവുമൊക്കെ എന്നെ വല്ലാതെ ഇംപ്രസ് ചെയ്തിട്ടുണ്ട്. ആന്റണി ചേട്ടന്റെ ഡെഡിക്കേഷനോടൊപ്പം തന്നെ ലാലേട്ടന്‍ എന്ന വലിയ വൃക്ഷത്തിന്റെ ഒരു ആശിര്‍വാദത്തോട് കൂടി ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പോകാന്‍ ആശിവാദ് ഫിലിംസിന് സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു,’ മഞ്ജു പറഞ്ഞു.
Content Highlight: Manju Warrier about Empuraan