രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യന്‍. ജയിലര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമക്ക് ശേഷം റിലീസ് ചെയ്യാന്‍ പോകുന്ന രജിനികാന്ത് ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
സിനിമയില്‍ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയനടിയായ മഞ്ജു വാര്യറാണ്. എന്നാല്‍ താന്‍ ആദ്യമായി രജിനികാന്തിനെ നേരിട്ട് കാണുന്നത് വേട്ടയ്യന്‍ സിനിമയുടെ സമയത്താണെന്ന് പറയുകയാണ് നടി.
അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ തിയേറ്ററില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും മഞ്ജു പറയുന്നു. രജിനികാന്തിന്റെ ‘പടയപ്പ’ സിനിമയെ കുറിച്ചും മഞ്ജു സംസാരിച്ചു. സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘സത്യത്തില്‍ ഞാന്‍ രജിനി സാറിനെ ആദ്യമായി കാണുന്നതും അഭിനയിക്കുന്നതും വേട്ടയ്യനിലൂടെയാണ്. ഞാന്‍ സാറിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നതൊക്കെ നാഗര്‍കോവിലില്‍ ആണ്.
Also Read: മമ്മൂക്കയാണ് എന്റെ റോൾ മോഡൽ, പക്ഷെ അഭിനയത്തിൽ ഞാൻ ഫോളോ ചെയ്യുന്നത് മറ്റൊരാളെ: കാളിദാസ് ജയറാം
അവിടെയുള്ള തിയേറ്ററുകളില്‍ എപ്പോഴും തമിഴ് സിനിമകള്‍ തന്നെയാണ് ഉണ്ടാവുക. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കുറേ സിനിമകള്‍ തിയേറ്ററില്‍ കണ്ടിട്ടുണ്ട്. രജിനി സാറിന്റെ സിനിമകളില്‍ എന്നില്‍ ആഴത്തില്‍ പതിഞ്ഞത് ഏതാണെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും അത് പടയപ്പയാകും. എന്തുകൊണ്ടാണ് പടയപ്പയെന്ന് ചോദിച്ചാല്‍ എനിക്ക് അത് ഓര്‍മയില്ല.
അതിനെ കുറിച്ച് പറയാന്‍ അറിയില്ലെന്നതാണ് സത്യം. എന്തുകൊണ്ടോ ആ പടം എനിക്ക് ഇപ്പോഴും വളരെ ഫ്രഷായി തന്നെ തോന്നുന്നു. എവര്‍ഗ്രീന്‍ മെമ്മറിയെന്ന് പറയും പോലെയാണ് പടയപ്പ. അതിലെ ഓരോ സീനുകളും ഡയലോഗുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ മഞ്ജു വാര്യര്‍ പറയുന്നു.
Content Highlight: Manju Warrier Talks About Rajinikanth’s Padayappa