ഒരേ ഫ്രെയിമില്‍ ബച്ചന്‍ സാറും രജിനി സാറും; ആരെ നോക്കണമെന്ന സംശയമാകും: മഞ്ജു വാര്യര്‍

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.

ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍, അഭിരാമി തുടങ്ങിയവരും വേട്ടയ്യനില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ വേട്ടയ്യനെ കുറിച്ച് പറയുകയാണ് നടി മഞ്ജു വാര്യര്‍. തമിഴ് യൂട്യൂബ് ചാനലായ സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Also Read: മമ്മൂട്ടിയുടെ ആ ചിത്രം വലിയ വിജയമായപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്: വിജയരാഘവൻ

‘എനിക്ക് വേട്ടയ്യന്‍ സിനിമയെ കുറിച്ച് കൂടുതലൊന്നും പുറത്ത് പറയാന്‍ പറ്റില്ല. സിനിമയെ കുറിച്ച് പറയാന്‍ എനിക്ക് അനുവാദമില്ല എന്നതാണ് സത്യം. ഇനിയെന്തായാലും പടം ഇറങ്ങാന്‍ കുറച്ച് നാള് കൂടെയല്ലേയുള്ളു. ഒരു സസ്പെന്‍സ് അവശേഷിപ്പിക്കുന്നത് എന്തായാലും നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇതൊരു രജിനി ചിത്രമായിരിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കും. പ്രേക്ഷകര്‍ക്കും അങ്ങനെ കാണാനാകും ആഗ്രഹം.

ഈ സിനിമയില്‍ ജ്ഞാനവേല്‍ സാറിന്റെ സിക്നേച്ചറും ഉണ്ടാകും. അവരുടെ കോമ്പിനേഷന്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞാന്‍ ഡബ്ബിങ് ചെയ്യുമ്പോഴും മറ്റും എന്റെ പോര്‍ഷന്‍സ് മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ഈ സിനിമ എങ്ങനെയാകുമെന്ന് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. പിന്നെ ഇതില്‍ സ്വപ്നതുല്യമായ ഒരു കാസ്റ്റ് കൂടെയുണ്ട്.

Also Read: നോബിയും ജോമോനും കൂടി നില്‍ക്കുമ്പോള്‍ കറക്ടാണ്, അസീസും സിജുവും ഓക്കെയാണ്, അമിതും ഞാനുമായിട്ട് ചേര്‍ച്ചയുണ്ടോയെന്ന് എനിക്ക് സംശയമായിരുന്നു: കോട്ടയം നസീര്‍

ഒരേ ഫ്രെയിമില്‍ ബച്ചന്‍ സാറും രജിനി സാറും വരുമ്പോള്‍ സ്‌ക്രീനില്‍ ആരെ നോക്കണമെന്ന സംശയമാണ് എനിക്ക്. ഈ സിനിമയില്‍ വലിയ കാസ്റ്റിങ്ങാണ് ഉണ്ടായത്. എന്നിട്ടും ലൊക്കേഷനില്‍ എല്ലാം വളരെ നോര്‍മലായിരുന്നു. എല്ലാവരും വളരെ നോര്‍മലായിട്ടാണ് പെരുമാറിയത്. വളരെ ഡൗണ്‍ റ്റു ഏര്‍ത്തായിട്ടുള്ള ആളുകളാണ്. മറ്റേതൊരു സിനിമയുടെ ഷൂട്ടിങ് പോലെ തന്നെയായിരുന്നു ഈ സിനിമയും ഷൂട്ട് ചെയ്തത്. അത് തന്നെയാണ് ഈ പടത്തിന്റെ പ്രത്യേകത,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier Talks About Vettaiyan