ഒരു പക്കാ നായികാ പ്രോഡക്റ്റ് ആണ് അനശ്വര, മലയാള സിനിമയുടെ ഭാവി വാഗ്ദാനം: മനോജ് കെ. ജയന്‍

/

രേഖാചിത്രം സിനിമയുടെ നട്ടെല്ല് നടി അനശ്വര അവതരിപ്പിച്ച കഥാപാത്രമാണെന്ന് നടന്‍ മനോജ് കെ. ജയന്‍. ചിത്രത്തില്‍ ആലീസ് വിന്‍സെന്റ് എന്ന ശക്തമായ കഥാപാത്രത്തെയാണ് മനോജ് കെ. ജയന്‍ അവതരിപ്പിച്ചത്.

അനശ്വരയെക്കുറിച്ച് എടുത്തു പറയാതിരിക്കാന്‍ കഴിയില്ലെന്നും രോചിത്രം സിനിമയുടെ നട്ടെല്ല് അനശ്വരയുടെ കഥാപാത്രമാണെന്നുമായിരുന്നു മനോജ് കെ. ജയന്‍ പറഞ്ഞത്.

‘എന്തു മനോഹരമായാണ് അനശ്വര ആ കഥാപാത്രം ചെയ്തത്. ഒരു പക്കാ നായികാ പ്രോഡക്റ്റ് ആണ് അനശ്വര. മലയാള സിനിമയില്‍ ഭാവിയിലെ വാഗ്ദാനം.

അതിനുള്ള സൗന്ദര്യവും കഴിവും സവിശേഷതകളും അനശ്വരയ്ക്കുണ്ട്,. ആ കുട്ടിയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. മലയാളത്തില്‍ കുറേകാലമായി അങ്ങനെ സ്ഥിരം നില്‍ക്കുന്ന നായികമാരെ അധികം കാണാറില്ല.

ബോഗെയ്ന്‍വില്ലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് അതാണ്: ശ്രിന്ദ

പണ്ട് ഉര്‍വശി, ശോഭന, പാര്‍വതി, പിന്നീട് വന്ന മഞ്ജു വാര്യര്‍ അങ്ങനെ നായികമാര്‍ കുറേ കാലം നിന്നു. അവരൊക്കെ തമിഴിലൊക്കെ പോയാലും അവരുടെ സ്ഥാനം ഇവിടെ തന്നെ ഉണ്ടാകുമായിരുന്നു.

അവര്‍ക്ക് ചെയ്യാനുള്ള കഥാപാത്രം ഇവിടെ അവരെ കാത്തിരിക്കും. അങ്ങനെ നില്‍ക്കുന്നവര്‍ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ വളരെ കുറവാണ്. ഇപ്പോള്‍ ഉള്ളവര്‍ തമിഴിലും തെലുങ്കിലും ഒക്കെ പോകുമ്പോള്‍ ഇവിടെ ആ ഗ്യാപ്പില്‍ പുതിയ ആളു കയറും.

പണ്ടത്തെ നടിമാര്‍ മറ്റു ഭാഷകളില്‍ പോയാലും അവരുടെ ഗ്യാപ്പില്‍ ആരും കയറില്ല. അങ്ങനെയുള്ള സ്ഥാനമാണ് നടന്മാര്‍ക്കും നടിമാര്‍ക്കും കിട്ടേണ്ടത്. അനശ്വര അങ്ങനെ കാലിബര്‍ ഉള്ള ഒരു നടിയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മനോജ് കെ. ജയന്‍ പറയുന്നു.

ബോഗെയ്ന്‍വില്ലയില്‍ ആദ്യം ഷൂട്ട് ചെയ്തത് ആ സീനായിരുന്നു: സകല കിളിയും പോയി: ജ്യോതിര്‍മയി

രേഖാചിത്രം സിനിമയെ കുറിച്ച് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും തന്റെ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

2025 തുടങ്ങുമ്പോള്‍ തന്നെ നല്ലൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. 2024 സിനിമയുടെ ഒരു വസന്തകാലം ആയിരുന്നു, 2025ല്‍ അത് തുടരട്ടെ എന്നാണ് പ്രാര്‍ത്ഥന, മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan about Anaswara rajan