രേഖാചിത്രം റിലീസിന് പിന്നാലെ മമ്മൂട്ടി ചേട്ടന്‍ എന്ന വിളി സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മമ്മൂക്കയില്‍ നിന്നും മമ്മൂട്ടി ചേട്ടനിലേക്കുള്ള ഷിഫ്റ്റായിരുന്നു ശരിക്കും ചിത്രം നല്‍കിയത്.
രേഖാചിത്രത്തില്‍ വക്കച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മനോജ് കെ. ജയന്‍ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടി ചേട്ടന്‍ എന്ന വിളിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്.
താന്‍ ഒരു കോട്ടയംകാരനായിട്ട് പോലും ഇതുവരെ മമ്മൂട്ടി ചേട്ടാ എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കുന്ന രീതി ഇതുവരെ ഉണ്ടായിരുന്നില്ലെന്നും മനോജ് കെ. ജയന്‍ പറയുന്നു.
‘ഞാന്‍ ഒരിക്കലും മമ്മൂട്ടി ചേട്ടന്‍ എന്ന് വിളിച്ചിട്ടില്ല. ഞാന്‍ കോട്ടയംകാരനാണ്. ഞങ്ങളുടെ നാട്ടില്‍ എല്ലാവരും പരസ്പരം ചേട്ടാ ചേട്ടാ എന്നാണ് വിളിക്കാറ്. എന്നാ ചേട്ടാ ഇത്, എന്നാ പറയാനാ എന്റെ പൊന്നു ചേട്ടാ എന്നൊക്കെ പറയുന്ന ആള്‍ക്കാരാണ്.
ഒരു മാസത്തില്‍ മൂന്ന് പടം വന്നു, മൂന്നിലും മരിച്ചു, അതില്‍ കിട്ടിയ ട്രോഫിയാണ്: ദിലീഷ് പോത്തന്‍
ഇക്ക, അണ്ണാ എന്നൊന്നും വിളിക്കില്ല. എന്നിട്ടും മമ്മൂട്ടി ചേട്ടന്‍ എന്ന് കോട്ടയംകാരനായ ഞാന്‍ പോലും വിളിച്ചിട്ടില്ല. മമ്മൂക്ക… അങ്ങനെ വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് തോന്നുന്നു.
പക്ഷേ ഈ പടത്തില്‍ മമ്മൂട്ടി ചേട്ടന്‍ എന്ന് വന്നപ്പോള്‍ പുതിയ ഒരുകാര്യമായി തോന്നി. ഗ്രാമത്തിലുള്ള നിഷ്‌ക്കളങ്കരായ ആള്‍ക്കാര്‍ ചിലപ്പോള്‍ അങ്ങനെ വിളിച്ചേക്കും. എല്ലാവരും ഒന്ന് തന്നെ ഫോളോ ചെയ്യണമെന്നില്ല. അവര്‍ക്കിഷ്ടം ചേട്ടാ എന്ന് വിളിക്കുന്നതായിരിക്കും.
താരങ്ങളുടെ മതം മുതല്‍ അവരുടെ രാഷ്ട്രീയം വരെ ഇന്ന് ചര്‍ച്ചയാകുന്നില്ലേ: ആസിഫ് അലി
അങ്ങനെയായിരിക്കും രേഖ വിളിക്കുന്നത്. ഇപ്പോള്‍ ആള്‍ക്കാരും വിളിച്ചുതുടങ്ങി മമ്മൂട്ടി ചേട്ടാ എന്ന്. മമ്മൂക്കയ്ക്ക് ആ വിളി ഇഷ്ടമാണെന്ന് തോന്നുന്നു. പുള്ളി അത് കാര്യമായി സ്വീകരിക്കുന്നുണ്ട്.
പിന്നെ സിനിമയുടെ സക്‌സസ് മീറ്റില്‍ വന്ന് കേക്കൊക്കെ മുറിച്ച് എല്ലാവര്‍ക്കും വായില്‍ വെച്ചു കൊടുത്തില്ലേ. അതൊക്കെ വിരളമായ കാഴ്ചയായിരുന്നു. നമ്മള്‍പോലും അങ്ങനെ ചെയ്യില്ലല്ലോ,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan about Mammootty Chettan and Mammookka