മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് മനോജ്.കെ.ജയൻ. 1988ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കെത്തിയ നടനാണ് അദ്ദേഹം. വില്ലാനായും സഹ നടനായും കഴിവ് തെളിയിച്ച മനോജ്. കെ. ജയൻ സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. അന്യഭാഷകളിലും മനോജ്.കെ. ജയൻ കഴിവ് തെളിയിച്ചിട്ടുട്ടുണ്ട്.
Also Read: ലാലേട്ടന്റെ ആ ചിത്രം മുടങ്ങിയതിൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ സങ്കടമുണ്ട്: ജീത്തു ജോസഫ്
നടൻ മുരളിയെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയൻ. മുരളിയോടൊപ്പം വെങ്കലം, ചമയം, വളയം തുടങ്ങിയ സിനിമകളിലെല്ലാം പ്രധാന വേഷത്തിൽ മനോജ്.കെ. ജയൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മുരളിയുമായി സിനിമയിൽ കാണുന്ന ആത്മബന്ധം വ്യക്തിപരമായി തനിക്കുണ്ടായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുരളി ചേട്ടനൊപ്പം അത്യാവശ്യം സിനിമകൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. നാലഞ്ചു പടങ്ങൾ പ്രധാന വേഷത്തിൽ ചെയ്തിട്ടുണ്ട്. വെങ്കലം, വളയം, ചമയം. സ്നേഹ സാഗരം വേറെയുമുണ്ട് രണ്ടുമൂന്ന് പടങ്ങൾ.
പക്ഷെ മുരളി ചേട്ടനുമായി ഈ സിനിമയിൽ കാണുന്ന ആത്മബന്ധമൊന്നും വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടില്ല. ഞാൻ അങ്ങനെ എപ്പോഴും പുള്ളിയുടെ അടുത്ത് പോയി റൂമിൽ ഇരിക്കുകയൊന്നുമില്ല. അങ്ങനെയുള്ള എക്സ്പീരിയൻസൊന്നും എനിക്കില്ല.
കാരണം പുള്ളി കുറച്ചൊരു ബുദ്ധിജീവി ലൈനിലുള്ള ഒരാൾ ആയിരുന്നു. ഞാനാണെങ്കിൽ ബുദ്ധി ഇല്ലാത്ത ജീവിയാണ്. അപ്പോൾ ഞങ്ങൾ തമ്മിൽ സെറ്റാവില്ലായിരുന്നു. പുള്ളിക്ക് കടമ്മനിട്ട കവിതകളും അങ്ങനെയുള്ള ക്ലാസിക്ക് സാധനങ്ങളാണ് വേണ്ടത്. അങ്ങനെ കളിക്കുന്ന ഞാനൊക്കെ മുരളി ചേട്ടന്റെ അടുത്ത് പോയാൽ ശരിയാവില്ല,’മനോജ് കെ. ജയൻ പറയുന്നു.
Content Highlight: Manoj k jayan talk about actor murali