ഞാൻ അദ്ദേഹത്തെ മിസ്‌ ചെയ്യുന്നു, എന്തൊരു ആക്ടറാണ്: മീര ജാസ്മിൻ

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.

വാത്സല്യത്തിന്റെ മറ്റൊരു ക്ലൈമാക്സിനെ കുറിച്ച് ഹനീഫിക്ക എന്നോട് പറഞ്ഞിരുന്നു: ജോണി ആന്റണി

അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള മീര താൻ അഭിനയിച്ച കസ്തുരിമാനിലെയും ഗ്രാമഫോണിലെയും ഫേവറീറ്റ് സീനുകളെ കുറിച്ച് സംസാരിക്കുകയാണ്.

കസ്തൂരിമാനിന്റെ ക്ലൈമാക്സ്‌ സീൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഗ്രാമഫോണിൽ നടൻ ഒടുവിൽ ഉണ്ണികൃഷ്ണനൊപ്പമുള്ള സീനുകളാണ് ഏറ്റവും ഇഷ്ടമെന്നും മീര പറയുന്നു. തന്റെ ഫേവറീറ്റ് ആക്ടറാണ് അദ്ദേഹമെന്നും ഒടുവിൽ ഉണ്ണികൃഷ്ണനെ താൻ മിസ്‌ ചെയ്യാറുണ്ടെന്നും മീര പറഞ്ഞു.

ദശരഥത്തിനൊപ്പം ലാലിനോട് ആ ചിത്രത്തിന്റെയും കഥ പറഞ്ഞു, രണ്ടും കേട്ട ലാൽ ഒരു കണ്ടീഷൻ വെച്ചു: സിബി മലയിൽ

‘കസ്തൂരിമാനിന്റെ ക്ലൈമാക്സിൽ ചാക്കോച്ചൻ എന്നെ കാണാൻ വരുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്ന ഒരു സീനുണ്ട്. അപ്പോൾ ഞാൻ ഇങ്ങനെ മുകളിലേക്ക് നോക്കും. ജയിലിൽ വെച്ചുള്ള സീനാണ്. ചാക്കോച്ചൻ കളക്ടറാണ്. ഞാൻ നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്.

അതെന്റെ ഒരു ഫേവറീറ്റ് സീനാണ്. നല്ല ടച്ചിങ്ങായിട്ടുള്ള രംഗമാണത്. അതുപോലെ ഗ്രാമഫോൺ എന്ന ചിത്രത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്കിളിന്റെ അടുത്ത് പോയിട്ട് കണക്ക് പറയുന്ന ഒരു സീനുണ്ട്. എന്റെ ഫേവറീറ്റാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്കിൾ. ഞാൻ അദ്ദേഹത്തെ മിസ്‌ ചെയ്യുന്നുണ്ട്.

എന്തൊരു ആക്ടറാണ്. കടയിൽ പോയി കണക്ക് പറയുന്ന ആ സീനൊക്കെ നല്ല ആസ്വദിച്ചാണ് ഞാൻ ചെയ്തത്,’മീര ജാസ്മിൻ പറയുന്നു.

 

Content Highlight: Meera Jasmin About Oduvil Unnikrishnan