ഹാപ്പിയായിട്ട് ഇരുന്നാല്‍ പോരെ, വല്ലവരുടേയും വായില്‍ ഇരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്: മോഹന്‍ലാല്‍

/

ഭയങ്കര പ്ലാന്‍ഡ് ആയി ലൈഫ് കൊണ്ടുപോകുന്ന ആളൊന്നുമല്ല താനെന്നും ആളുകള്‍ തന്നെപ്പറ്റി പറയുന്ന ഒരു കമന്റുകളിലും വിഷമമില്ലെന്നും നടന്‍ മോഹന്‍ലാല്‍.

ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചെന്നും ഇനി പുതിയ ഒരു മോഹന്‍ലാലായി ആരേയും കാണിക്കേണ്ട ആവശ്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വിവാദങ്ങളില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും തന്റെ ബേസിക് ക്യാരക്ടര്‍ അതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഹാപ്പിയായി ഇരിക്കാനാണ് ശ്രമിക്കാറെന്നും വല്ലവരുടേയും വായില്‍ ഇരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

വിവാദങ്ങളില്‍ നിന്ന് മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എപ്പോഴും ശ്രമിക്കുന്നത് കാണാം, പൊതു ബോധ്യത്തിന് അനുസരിച്ച് നീങ്ങാന്‍ കഴിയാത്തൊരു ആളാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ഭ്രമയുഗത്തിന് ശേഷം എന്നോട് കുറച്ച് ബഹുമാനമൊക്കെ കൂടിയിട്ടുണ്ട്; രോമാഞ്ചത്തിന് ശേഷമുള്ള പ്രതികരണം വേറൊരു രീതിയിലായിരുന്നു: അര്‍ജുന്‍ അശോകന്‍

‘ എന്റെ ബേസിക് ക്യാരക്ടര്‍ അങ്ങനെ ആണ്. എനിക്ക് ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വെറുതെ നമ്മള്‍ ഹാപ്പിയായിട്ട് ഇരുന്നാല്‍ പോരെ. വല്ലവരുടേയും വായില്‍ ഇരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ് ‘, മോഹന്‍ലാല്‍ ചോദിക്കുന്നു.

അപ്പോഴും അറിയാതെ പെട്ടുപോകുന്നുണ്ടോ എന്ന ചോദ്യത്തിന് നിങ്ങളും പെടില്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

എല്ലാവരും പെടില്ലേ, ഭയങ്കര പ്ലാന്‍ഡ് ആയിട്ട്, സ്‌കീമ്ഡ് ആയി ലൈഫ് കൊണ്ടുപോകുന്ന ആളൊന്നുമല്ല ഞാന്‍. എനിക്ക് അങ്ങനെ പെടുന്നതിലോ എന്നെ പറ്റി പറയുന്നതിലോ ഒരു കുഴപ്പവുമില്ല.

കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല ഞാന്‍ നിന്നെ വളര്‍ത്തിയത് എന്ന് പറഞ്ഞ് അമ്മ ചൂടായി: മാലാ പാര്‍വതി

ഞാന്‍ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചു. ഇനി പുതിയ ഒരു മോഹന്‍ലാലായി ആരേയും കാണിക്കേണ്ട ആവശ്യമില്ല. ഇതൊരു അഹങ്കാരമായി പറയുകയല്ല. സത്യസന്ധമായ കാര്യമാണ്.

നമ്മള്‍ ഒരു കമന്റ് പറയുന്നു. അതിനെ ഏത് രീതിയിലും വ്യാഖ്യാനിക്കാം. ഞാന്‍ ഒരാളോട് ഹലോ എന്ന് പറയുന്നു, നിങ്ങള്‍ എന്തിനാണ് എന്നോട് ഹലോ എന്ന് പറഞ്ഞത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ കേട്ട ഹലോയിലുള്ള കുഴപ്പമാണ്. ഞാന്‍ പറഞ്ഞത് വളരെ സത്യസന്ധമായിട്ടായിരിക്കാം,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Controvercies