എന്ത് ത്രീഡി അണ്ണാ, നമുക്ക് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു; ആ കോണ്‍ഫിഡന്‍സ് മതിയായിരുന്നു എനിക്ക്: മോഹന്‍ലാല്‍

/

ബറോസ് എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടനും ചിത്രത്തിന്റെ സംവിധായകനുമായ മോഹന്‍ലാല്‍.

ബറോസ് ത്രിഡിയില്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനെ കുറിച്ചുമൊക്കെയാണ് മോഹന്‍ലാല്‍ സംസാരിക്കുന്ന്ത്.

‘നേറ്റീവ് ത്രിഡിയിലാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. സ്റ്റീരിയോ ലെന്‍സ് വെച്ചിട്ടാണ് ഷൂട്ട് ചെയ്തത്. ഞങ്ങളെ എല്ലാവരേയും സംബന്ധിച്ച് ഇതൊരു പുതിയ കാര്യമായിരുന്നു. എങ്കിലും ഞങ്ങള്‍ അതിനായി ശ്രമിച്ചു. സന്തോഷ് വളരെ മികച്ച രീതിയില്‍ ആ ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഞങ്ങള്‍ എപ്പോഴൊക്കെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ അദ്ദേഹത്തിന് ഒരു ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

യോദ്ധ, കലാപാനി, ഇരുവര്‍, വാനപ്രസ്ഥം തുടങ്ങി എപ്പോഴൊക്കെ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അദ്ദേഹം ഓരോ മാജിക് തന്നെ കാണിച്ചിട്ടുമുണ്ട്.

എമ്പുരാനില്‍ ഞാനുണ്ട്: പുതിയ അപ്‌ഡേഷനുമായി സുരാജ് വെഞ്ഞാറമൂട്

ഈ സിനിമ തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ സന്തോഷിനോട് ഇത് ഒരു ത്രിഡിയിലാണ് പ്ലാന്‍ ചെയ്യുന്നതെന്ന് പറഞ്ഞിരുന്നു.

അണ്ണാ എന്ത് ത്രി.ഡി നമുക്ക് ചെയ്യാമെന്നായിരുന്നു പറഞ്ഞത്. അത്തരമൊരു കോണ്‍ഫിഡന്‍സ് സന്തോഷില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

അദ്ദേഹം ഉറപ്പായവും അവിടെ ഒരു മാജിക് കാണിക്കുകയും ചെയ്യും. ഈ സിനിമയിലെ ഓരോ ഷോട്ടും അല്‍പം ലെങ്തിയാണ്. മ്യൂസിക്കിനെ കൂടി പരിഗണിച്ചാണ് അത് ചെയ്തിരിക്കുന്നത്.

സന്തോഷ് ഷോട്ടുകള്‍ പെട്ടെന്ന് കട്ട് ചെയ്യില്ലായിരുന്നു. കാരണം ത്രിഡിയില്‍ ചെയ്യുന്നത് കൊണ്ട് തന്നെ നമുക്ക് അല്‍പം സമയം വേണം. അല്ലെങ്കില്‍ അത് നമ്മുടെ കണ്ണിന് സ്‌ട്രെയിനാകും.

അദ്ദേഹത്തെ സ്‌നേഹിച്ചതുപോലെ സിനിമയില്‍ ഒരാളേയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല: രണ്‍ജി പണിക്കര്‍

ക്യാമറ എന്നത് വളരെ കോംപ്ലിക്കേറ്റഡ് ഏരിയയാണ്. എങ്ങനെ ലൈറ്റ് ചെയ്യുമെന്നതായിരുന്നു പലപ്പോഴും സന്തോഷിന്റെ കണ്‍ഫ്യൂഷന്‍. പല ഷോട്ടും പറയുമ്പോള്‍ ഞാന്‍ ഇതെങ്ങനെ ലൈറ്റ് ചെയ്ത് എടുക്കുമെന്നായിരുന്നു സന്തോഷ് ചോദിക്കാറ്.

അങ്ങനെയൊരു ഷോട്ട് പറ്റില്ലെന്ന് പറഞ്ഞ് മാറിയിരിക്കും. അപ്പോള്‍ ഞാനും പോയി അടുത്തിരിക്കും. ഇത് എങ്ങനെ എടുക്കാനാണ് പ്ലാന്‍ എന്ന് എന്നോട് ചോദിച്ചു.

ഞാന്‍ ഷോട്ട് മാറ്റിക്കോളാം എന്ന് പറയുമ്പോള്‍ അത് വേണ്ട ഞാന്‍ എങ്ങനെയെങ്കിലും ചെയ്ത് തരാമെന്ന് പറഞ്ഞ് ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അതേ രീതിയില്‍ തന്നെ അദ്ദേഹം അത് ചെയ്തു തരും,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal about Santhosh Sivan and Barroz