ആ നിമിഷം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാ സംരംഭങ്ങള്‍ ഞാന്‍ മറന്നു: മോഹന്‍ലാല്‍

/

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ചും അദ്ദേഹവുമായുള്ള ആത്മബന്ധത്തെ കുറിച്ചും ഇടക്കാലത്തുണ്ടായ പിണക്കത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

സിനിമകള്‍ ചെയ്യുന്നില്ലെങ്കില്‍ പോലും സത്യേട്ടനുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ താന്‍ എന്നും ആഗ്രഹിച്ചിരുന്നെന്ന് മോഹന്‍ലാല്‍ പറയുന്നു.

നിരന്തരം ഫോണില്‍ സംസാരിക്കുമ്പോഴും പലയിടത്തുവെച്ചും നേരില്‍ കാണുമ്പോഴും തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് സംസാരിച്ചില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഞാനും സണ്ണി വെയ്‌നും സ്‌ക്രിപ്റ്റ് വേണ്ടെന്ന് പറഞ്ഞു, കാര്യം അറിയാതെ പാവം ആസിഫ് ആറ് പേജ് കുത്തിയിരുന്ന് പഠിച്ചു: അലന്‍സിയര്‍

‘ ആ നിമിഷം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാ സംരംഭങ്ങള്‍ ഞാന്‍ മറന്നു. സിനിമകള്‍ വരട്ടെ പോകട്ടെ, സത്യേട്ടനുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു.

നിരന്തരം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. പലയിടത്തുവെച്ചും കണ്ടു. പക്ഷേ അപ്പോഴൊന്നും സിനിമയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിന് ശേഷം സത്യേട്ടന്‍ നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടാക്കി.

പുലിമുരുഗനിലെ ആ രംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല: കിഷോര്‍

ഞാനഭിനയിച്ച പല സിനിമകളും വന്‍ വിജയമായി. ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സത്യേട്ടനോട് ചോദിച്ചു, നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് ഒരു നഷ്ടവുമില്ല അല്ലേ സത്യേട്ടാ, നഷ്ടം നമുക്ക് മാത്രമാണ്.

നിങ്ങളോടൊത്ത് ഇരിക്കുമ്പോഴുള്ള രസം മുഴുവന്‍ എനിക്ക് നഷ്ടമാകുന്നു. അത് കേട്ട് സത്യേട്ടന്‍ മങ്ങിയ ചിരി ചിരിച്ചു. ആ ചിരിയില്‍ നിറയെ കണ്ണീര്‍ കണങ്ങള്‍ എനിക്ക് കാണാമായിരുന്നു,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal about Sathyan Anthikkad