മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യത്തിന്റെ 3ാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ദൃശ്യം 3 ഉണ്ടാകുമെന്ന് നേരത്തെ തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നെങ്കിലും ഇന്നത്തെ ഈ പ്രഖ്യാപനവും ഇന്നലത്തെ മോഹന്‍ലാലിന്റെ മറ്റൊരു പോസ്റ്റുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തന്റെ അടുത്ത ചിത്രം നടനും സംവിധായകുമായ അനൂപ് മേനോനൊപ്പമായിരിക്കുമെന്ന മോഹന്‍ലാലിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ആരാധകരെ ചെറുതായൊന്നുമായിരുന്നില്ല നിരാശപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അനൂപ് മേനോനൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച കമന്റുകളില്‍ പലതിലും ആരാധകരുടെ നിരാശ വ്യക്തമായിരുന്നു.
അന്‍വര്‍ റഷീദ്, ജീത്തു മാധവന്‍, അമല്‍ നീരദ്, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയ സംവിധായകര്‍ക്കൊപ്പമുള്ള ഗംഭീര സിനിമകള്‍ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ സത്യന്‍ അന്തിക്കാട്, അനൂപ് മേനോന്‍ തുടങ്ങിയവര്‍ക്കൊക്കെ ഡേറ്റ് കൊടുത്ത് വീണ്ടും തങ്ങളെ നിരാശപ്പെടുത്തുകയാണോയെന്ന ചോദ്യമായിരുന്നു ആരാധകരില്‍ നിന്നും ഉയര്‍ന്നത്.
ഫിലോസഫിയും ഫിക്ഷനും അമാനുഷികത്വവുമൊക്കെ ഇനിയെങ്കിലും ഒഴിവാക്കിപ്പിടിക്കൂവെന്നും മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് റിയലിസ്റ്റിക്കായ സിനിമകള്‍ ചെയ്യൂ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു.
പടത്തിന്റെ പേര് തെരണ്ടി എന്നാവുമെന്നും ബാക്കിയുള്ള മീനിന്റെ പേരെല്ലാം തന്നെ അനൂപ് മേനോന്‍ ഇട്ടുകഴിഞ്ഞെന്നുമുള്ള ട്രോളുകളും ഇതിനിടെ വന്നിരുന്നു.
ജഗതിചേട്ടനൊക്കെ ചെയ്തതുവെച്ചു നോക്കുമ്പോള്‍ ഞാനൊന്നും ഒന്നും ചെയ്തിട്ടില്ല: ജഗദീഷ്
ഇത്തരത്തില്‍ അനൂപ് മേനോന്‍ ചിത്രത്തിന്റെ പ്രഖ്യാപനം മൊത്തത്തില്‍ നെഗറ്റീവ് ആയി നില്‍ക്കവേയാണ് ദൃശ്യം 3 യുടെ അനൗണ്‍സ്‌മെന്റ് മോഹന്‍ലാലിന്റെ സോഷ്യല്‍മീഡിയ പേജിലൂടെ എത്തുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതും തുടരും എന്ന സിനിമ അശ്ചിതമായി നീളുന്നതുമെല്ലാം ഫാന്‍സിനെ ചൊടിപ്പിച്ചിരുന്നു. മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന എമ്പുരാനാണ് മോഹന്‍ലാലിന്റെ അടുത്ത റീലീസ്.
Content Highlight: Mohanlal Drishyam 3 announcement and Anoop Menon Movie