തന്റെ വിദ്യാലയ കാലഘട്ടത്തെ കുറിച്ചും പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിനെ കുറിച്ചുമൊക്കെ രസകരമായി സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
സ്‌കൂളിലുണ്ടായിരുന്ന ടീച്ചര്‍മാര്‍ക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നും ആര്‍ക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചര്‍മാരെ കളിയാക്കാത്ത കുട്ടികളെ പൊതുവെ അവര്‍ ഇഷ്ടപെടുമല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌കൂളിലുണ്ടായിരുന്ന ടീച്ചര്‍മാര്‍ക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു ഞാന്‍. ആര്‍ക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചര്‍മാരെ കളിയാക്കാത്ത കുട്ടികളെ പൊതുവെ അവര്‍ ഇഷ്ടപെടുമല്ലോ.
പത്താം ക്ളാസില്‍ എനിക്ക് ലഭിച്ച കറക്റ്റ് മാര്‍ക്ക് എത്രയാണെന്ന് ഓര്‍മയില്ല. അന്ന് ജയിക്കാന്‍ വേണ്ടത് 310 മാര്‍ക്കായിരുന്നു. എനിക്ക് 360 മാര്‍ക്ക് ഉണ്ടായിരുന്നു.
ഇന്നത്തെപോലെ അന്ന് പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടു ഒന്നുമല്ലോല്ലോ. നേരെ പ്രീഡിഗ്രി പഠിക്കാന്‍ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളേജിലേക്ക് ചേരാന്‍ പറ്റുമായിരുന്നില്ല.
അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം എനിക്ക് സ്‌നേഹമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അവര്‍ക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാന്‍.
അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അവര്‍ക്ക് എന്നോട് സ്‌നേഹമായിരുന്നു’, മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal Reveals his 10th std Mark