മറ്റ് ത്രീ.ഡി സിനിമകൾക്കില്ലാത്ത ആ പ്രത്യേകത ബറോസിനുണ്ട്: മോഹൻലാൽ

മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാരോസിന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ ചിത്രമാണ് ബറോസ്.

അന്ന് ഒരുപാട് പ്രശ്നങ്ങൾ നേരിട്ട ആ മോഹൻലാൽ ചിത്രം ഇന്നൊരു ക്ലാസിക്കാണ്: മധുബാല

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ബറോസിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

ബറോസ് ത്രീ.ഡി ക്യാമറയിൽ ഷൂട്ട്‌ ചെയ്ത ചിത്രമാണെന്നും സന്തോഷ്‌ ശിവനാണ് സിനിമയുടെ ക്യാമറമാനെന്നും മോഹൻലാൽ പറയുന്നു. സന്തോഷ്‌ ശിവൻ തനിക്കൊപ്പം ചെയ്ത സിനിമകളിൽ അദ്ദേഹത്തിന് നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ചിത്രത്തിൽ ഒരു അനിമേഷൻ കഥാപാത്രമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സിനിമയിൽ അധികം വന്നിട്ടില്ലാത്ത ഒന്നാണ് അനിമേഷൻ കഥാപാത്രമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് ഒരുപാട് പ്രശ്നങ്ങൾ നേരിട്ട ആ മോഹൻലാൽ ചിത്രം ഇന്നൊരു ക്ലാസിക്കാണ്: മധുബാല‘ഇപ്പോൾ ബറോസിന്റെ ഫൈനൽ മിക്സ്‌ നടക്കുകയാണ്. അവരെല്ലാം യു. എസിൽ നിന്നുള്ള ആളുകളാണ്. അവരൊക്കെ ഒരുപാട് അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്ത ആളുകളാണ്. അത് ഷൂട്ട്‌ ചെയ്തിരിക്കുന്നത് സന്തോഷ്‌ ശിവനാണ്.

അദ്ദേഹം ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്യാമറമാൻമാരിൽ ഒരാളായി മാറി കഴിഞ്ഞു. അദ്ദേഹം എന്റെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ഫിലിമിലൊക്കെ നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കലാപാനി, ഇരുവർ, വാനപ്രസ്ഥം അതെല്ലാം ദേശീയ അവാർഡ് ലഭിച്ച സിനിമകളാണ്.

സന്തോഷ്‌ ശിവനും ഇതൊരു പുതിയ അനുഭവമാണ്. കാരണം ത്രീ.ഡി സിനിമ ചെയ്യാൻ വലിയ പാടാണ്. നമ്മൾ സാധാരണ ത്രീ.ഡി ഫിലിമെന്ന് പറഞ്ഞ് കാണുന്നതെല്ലാം 2ഡി സിനിമകളാണ്. പിന്നെ അതിനെ ത്രീ. ഡി ആക്കുന്നതാണ്.

അന്നത്തെ പ്രേക്ഷകര്‍ അഴകിയ രാവണന്‍ പരാജയമാക്കിയതിന്റെ കാരണമതാണ്: കമല്‍

ബറോസിൽ നമ്മൾ ത്രീ.ഡി ക്യാമറയാണ് ഷൂട്ട്‌ ചെയ്യാൻ ഉപയോഗിച്ചിട്ടുള്ളത്. അതായത് രണ്ട് ക്യാമറയാണ്. നമ്മുടെ രണ്ട് കണ്ണുകൾ പോലെയാണ്. എന്നിട്ട് അതിനെ കൂട്ടിച്ചേർക്കും. അതൊരു പ്രോസസാണ്. ഇതിന്റെ ഒരു പ്രത്യേകതയെന്ന് പറയുന്നത്, ഞാനൊരു കഥാപാത്രവും അതിന്റെ കൂടെ ഒരു അനിമേറ്റഡ് കഥാപാത്രവും എന്റെ കൂടെയുണ്ട്. അതങ്ങനെ ഇന്ത്യൻ സിനിമയിൽ വന്നിട്ടില്ല,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal Talk About Barozz Movie