‘ബറോസിന്റെ കാസ്റ്റിങ്ങിലും ഒരു പ്രത്യേകതയുണ്ട്..’ അത് പ്രണവാണോ? മറുപടിയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് എത്തുന്ന സിനിമയാണ് ബറോസ്. സിനിമാലോകം ഇന്ന് ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഇത്. ബറോസിലെ മോഹന്‍ലാലിന്റെ ലുക്ക് ആദ്യം മുതല്‍ക്കേ തന്നെ ചര്‍ച്ചയായിരുന്നു.

വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്താനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഫാന്റസി അഡ്വഞ്ചര്‍ ഴോണറില്‍ ഒരുങ്ങുന്ന ബറോസിന്റെ കഥയൊരുക്കിയത് മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബറോസിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.

Also Read: പൃഥ്വിയെ കാണുമ്പോൾ ഒരു കൗതുകം തോന്നും, അവനിലെ സംവിധായകനെയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്: സായ് കുമാർ

‘ബറോസിനെ കുറിച്ച് ചോദിച്ചാല്‍ എന്റെ ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും മുമ്പേ പ്ലാന്‍ ചെയ്ത് നടന്ന കാര്യങ്ങളല്ല. ഞാന്‍ ടി.കെ. രാജീവ് കുമാറിനൊപ്പം ഒരുപാട് പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. അതിനൊപ്പം ഞങ്ങള്‍ ഒരുപാട് ഷോകളും ഒരുമിച്ച് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ആരും ചെയ്യാത്ത ഒന്നാണ് ബറോസെന്ന് പറയാം. പിന്നെ ഇന്ത്യക്ക് പുറത്ത് ഇങ്ങനെയൊരു സിനിമ ചെയ്തിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. ഒരു ത്രീ.ഡി. പ്ലേ ആയിട്ടാണ് ബറോസ് എത്തുന്നത്. കണ്ണാടി വെച്ച് കാണേണ്ടതാണ് ഈ സിനിമ. ഇങ്ങനെയൊരു സിനിമ അത്ര എളുപ്പമല്ല, പോസിബിളാകുമോ എന്നറിയാനാണ് ഈ ശ്രമം.

Also Read:  മമ്മൂക്ക എന്നെ ഉപദേശിച്ചെങ്കിലും എനിക്ക് അങ്ങനെ ചെയ്യാതിരിക്കാന്‍ പറ്റില്ല: ഗ്രേസ് ആന്റണി

ഈ സിനിമ കണ്ണാടി വെച്ച് കാണുമ്പോള്‍ ലൈവായിട്ട് കാണാം എന്നതാണ് പ്രത്യേകത. ബറോസിന്റെ കാസ്റ്റിങ്ങിലും ഒരു പ്രത്യേകതയുണ്ട്. സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരില്‍ കൂടുതലും പുറത്തുനിന്നുള്ള ആളുകളാണ്. സ്‌പെയിനില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും ഗ്രീസില്‍ നിന്നുമുള്ള ആളുകളുണ്ട്.

സാങ്കേതിക മേഖലയിലും ഇന്ത്യക്ക് പുറത്തുനിന്നുള്ള ആളുകളുണ്ട്. ഇന്ത്യന്‍സില്ല, ഞാനേയുള്ളു. ഞാനും പിന്നെ വേറെ രണ്ടുമൂന്നുപേരും മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ഈ രണ്ടുമൂന്നുപേരില്‍ സസ്‌പെന്‍സായി പ്രണവുണ്ടോയെന്ന് ചോദിച്ചാല്‍ (ചിരി). അത് ആ സിനിമ കാണുമ്പോള്‍ അറിയാം. അവനുണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും അതിന്റെ രസം പോകും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Barroz Movie And Pranav Mohanlal