ഒമ്പത് നായികമാരുണ്ടെന്ന എക്‌സൈറ്റ്‌മെന്റിലാണ് വന്നത്; വന്ന് കഴിഞ്ഞപ്പോള്‍ പാളിയെന്ന് മനസിലായി: മൃദുല്‍നായര്‍

/

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. നാളെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തില്‍ മൃദുല്‍നായരും ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ചിത്രത്തിലേക്കുള്ള തന്റെ എന്‍ട്രിയെ കുറിച്ച് വളരെ രസകരമായാണ് മൃദുല്‍ പറയുന്നത്.

ഒമ്പത് നായികമാരുണ്ടെന്ന് കേട്ട എക്‌സൈറ്റ്‌മെന്റിലാണ് താന്‍ വന്നതെന്നും എന്നാല്‍ തന്റെ കോമ്പിനേഷന്‍ രംഗങ്ങള്‍ മുഴുവന്‍ കുഞ്ഞികൃഷ്ണന്‍ മാഷിനും നാരായണേട്ടനും വിനീതിനുമൊപ്പമൊക്കെ ആയിരുന്നെന്ന് മൃദുല്‍ പറയുന്നു.

‘ഞാന്‍ ഈ സിനിമയില്‍ വരുന്നത് രാജേഷേട്ടന്‍ വഴിയാണ്. ഇതില്‍ ഒമ്പത് നായികമാരുണ്ടെന്ന് പുള്ളി പറഞ്ഞു. ആ എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍ വന്നത്.

അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ഞാന്‍ എന്‍ജോയ് ചെയ്തു എന്ന് പറയാന്‍ പറ്റില്ല: വിനീത് ശ്രീനിവാസന്‍

എന്നാല്‍ എനിക്ക് കോമ്പിനേഷന്‍ കുഞ്ഞികൃഷ്ണന്‍ മാഷ്, നാരായണേട്ടന്‍, രഞ്ജിയേട്ടന്‍, ചന്തുവേട്ടന്‍ ഇവരൊക്കെയായിരുന്നു. വിനീതുമായിട്ടാണ് കൂടുതല്‍ സീനുകള്‍ ഉള്ളത്.

വിനീതും ഞാനും എന്തൊക്കെ ചെയ്യുന്നു എന്ന് പറഞ്ഞാല്‍ എല്ലാം സ്‌പോയിലര്‍ ആകും. ഒരു വ്യത്യസ്തമായ വിനീത് ശ്രീനിവാസന്‍ ആണ്. നമ്മുടെ മനസിലുള്ള ഇമേജിനെ ബ്രേക്ക് ചെയ്യുന്ന ഇമേജാണ്.

സ്ഥിരം വിനീത് ശ്രീനിവാസന്‍ സിനിമയല്ല. ഫസ്റ്റ് കട്ട് കണ്ടപ്പോള്‍അദ്ദേഹം ആ ഇമേജ് ബ്രേക്ക് ചെയ്തപോലെ തോന്നി. മരുമക്കത്തായം സിനിമയാണ്. അമ്മാവന്‍, കസിന്‍ എല്ലാമായിട്ട്. അതൊക്കെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പുതുമ,’ മൃദുല്‍ പറയുന്നു.

വാഴയ്ക്ക് പിന്നാലെ മമ്മൂട്ടി കമ്പനിയില്‍ നിന്ന് കോള്‍, കഥ പോലും കേട്ടില്ല: മീനാക്ഷി

ഒരു ജാതി ജാതകമുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ എന്നെ തന്നെ കണ്ണാടിയില്‍ നോക്കിയിട്ടുണ്ട് എന്നായിരുന്നു മൃദുലിന്റെ മറുപടി.

ചെറുപ്പത്തിലൊന്നും സിനിമയാണ് മേഖലയെന്നൊന്നും കരുതിയിട്ടില്ലെന്നും എട്ടാം ക്ലാസിലൊക്കെ പഠിപ്പിക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ ആകണമെന്നായിരുന്നു ആഗ്രഹമെന്നും മൃദുല്‍ പറഞ്ഞു.

Content Highlight: Mridul Nair about Oru Jaathi Jathakam Movie