പൃഥ്വിയുടെ പാട്ടില്‍ ഹൈ പിച്ച് പാടിയത് കാര്‍ത്തികാണോ എന്ന് വിളിച്ചുചോദിച്ചവരുണ്ട്; പൃഥ്വിയുടെ മറുപടി ഇതായിരുന്നു: ദീപക് ദേവ്

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംഗീത സംവിധായകന്‍ ദീപക് ദേവ്. ഒപ്പം പൃഥ്വിരാജിനെ കൊണ്ട് പാടിച്ച പുതിയ മുഖം എന്ന പാട്ടിനെ കുറച്ചും ആ പാട്ട് കേട്ട് തന്നെ വിളിച്ച ചിലരെക്കുറിച്ചുമൊക്കെ ദീപക് ദേവ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ പൃഥ്വിരാജും ലാലേട്ടനുമൊക്കെ ഒരേ പോലെ പാട്ടില്‍ ഇന്‍വോള്‍വ് ചെയ്യുന്ന ആളുകളാണ്. പാട്ടുകാരനായ പൃഥ്വിയെ കുറിച്ച് പറയുമ്പോള്‍ പുള്ളിയുടെ ചേട്ടനൊരു പാട്ടുകാരനായതുകൊണ്ട് എനിക്കൊരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ബ്ലഡ് ലൈനില്‍ ഇതുണ്ടല്ലോ.

പുള്ളി പാടുമെന്ന് എനിക്കറിയാം. അങ്ങനെ പാടിച്ചുനോക്കിയപ്പോള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല പോസ്റ്റുപ്രൊഡക്ഷനില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

‘മമ്മൂട്ടി, കുട്ടി, പെട്ടി’ എന്നുപറഞ്ഞ് കളിയാക്കിയ ഒരു കാലമുണ്ടായിരുന്നു സിനിമയില്‍: സിബി മലയില്‍

പുള്ളി ഒരു ആക്ടര്‍ ആയതുകൊണ്ട് എല്ലാവരും വിചാരിക്കും കുറേ കമ്പ്യൂട്ടറില്‍ കറക്ഷന്‍സ് ചെയ്തിട്ടായിരിക്കും ഇത് വരുന്നതെന്ന്. എന്നാല്‍ അതെല്ലാം വെരി മിനിമല്‍ ആയിരുന്നു. അതിപ്പോള്‍ ആര് പാടിയാലും ഇന്നത്തെ കാലത്ത് ഒരു മീറ്റര്‍ സേഫ്റ്റിക്കിടും. പക്ഷേ അതൊന്നും കാര്യമായിട്ട് അനങ്ങില്ല. അതുപോലുള്ള മിനിമലായ യൂസേജേ ഇവര്‍ക്ക് ഉണ്ടാകുള്ളൂ.

പൃഥ്വി പുതിയമുഖം പാടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും വിചാരിച്ചത് കാര്‍ത്തിക് ആണ് പാടിയതെന്നാണ്. എന്നോട് കുറേ പേര്‍ വിളിച്ചുചോദിച്ചു ഹൈ പാടുന്ന പോര്‍ഷന്‍സ് കാര്‍ത്തിക് ആണോ എന്ന്. ഞാന്‍ ഇത് പൃഥ്വിയെ വിളിച്ച് പറഞ്ഞു. എനിക്ക് വയ്യ ഞാന്‍ ഇനിയിപ്പോള്‍ പാട്ട് തന്നെയാവുമോ മെയിന്‍ എന്നൊക്കെ ചോദിച്ചു (ചിരി). കാര്‍ത്തികുമായി കംപയര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ എന്താ ചെയ്യാ.. അവന്റെ പാട്ടിന് എന്തെങ്കിലും കുഴപ്പമുണ്ടോ പിന്നെന്താണ് ഇങ്ങനെയെന്നൊക്കെ ചോദിച്ചിരുന്നു,’ ദീപക് ദേവ് പറഞ്ഞു.

വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിട്ടു; ആ പാട്ട് സീനില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്: അപര്‍ണ ബാലമുരളി

പൃഥ്വിക്ക് വേണ്ടി പാട്ട് ചെയ്യുമ്പോള്‍ പുള്ളിയുടെ മനസില്‍ ഒരു കാര്യമുണ്ടാകും, അത് നമ്മളോട് പറയുക ഏതെങ്കിലും റഫറന്‍സസ് വെച്ചിട്ടല്ല. പുള്ളിയുടെ ഫീല്‍ പറയും, ക്യാരക്ടറിന്റെ ഇമോഷനാണ് കൂടുതലും പറയുന്നത്.

ക്യാരക്ടറിന്റെ മനസില്‍ എന്താണ് കിട്ടുന്നത് എന്ന് പറയും. അതേസമയം കാണുന്ന ഓഡിയന്‍സിന് ഗൂസ് ബംബ്‌സ് വരാന്‍ എന്തൊക്കെ പീക്ക് പോയിന്റ്‌സാണ് പാട്ടില്‍ വേണ്ടത് എന്നും പറയും. ഇനി നിങ്ങളുടെ ഏരിയ ആണെന്ന് പറയും, അല്ല എന്തെങ്കിലും റഫറന്‍സ് ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ അപ്പോള്‍ പിന്നെ എനിക്കുണ്ടാക്കിയാല്‍ പോരെ എന്നായിരിക്കും തിരിച്ചു ചോദിക്കുക,’ ദീപക് ദേവ് പറയുന്നു.

Content Highlight: Music Director Deepak Dev About Prithviraj singing