കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് വിളിച്ച് വളരെ ഇമോഷണലായി സംസാരിച്ചു: മുജീബ് മജീദ്

തിങ്കളാഴ്ച നിശ്ചയം, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, കിഷ്‌കിന്ധാകാണ്ഡം തുടങ്ങി ഒരുപിടി മികച്ച വര്‍ക്കുകളിലൂടെ മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് മുജീബ് മജീദ്.

കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നതില്‍ തീര്‍ച്ചയായും അതിന്റെ മ്യൂസിക്കും ബാക്ക്ഗ്രൗണ്ട് സ്‌കോറും വഹിച്ച പങ്ക് ചെറുതല്ല.

ലാലേട്ടന്‍ വഴിയാണ് ആ ഷാജി കൈലാസ് ചിത്രത്തിലേക്ക് ഞാന്‍ എത്തുന്നത്: രാഹുല്‍ രാജ്

സിനിമ കണ്ട ശേഷം ആസിഫ് അലിയും അപര്‍ണയുമൊക്കെ തന്നെ വിളിച്ചെന്നും ആസിഫ് വളരെ ഇമോഷണലായാണ് സംസാരിച്ചതെന്നും മുജീബ് പറയുന്നു.

‘ സിനിമ കണ്ട ശേഷം ആസിഫും അപര്‍ണയുമൊക്കെ വിളിച്ചിരുന്നു. വളരെ നന്നായെന്ന് അപര്‍ണ പറഞ്ഞു. ആസിഫ് ഒരു ദിവസം രാത്രിയാണ് ഫോണില്‍ വിളിക്കുന്നത്. വളരെ സന്തോഷത്തിലാണ് സംസാരിച്ചത്. പുള്ളി വല്ലാതെ ഇമോഷണലായിരുന്നു. പുള്ളി വിളിച്ചു പറഞ്ഞപ്പോള്‍ ഞാനും വളരെ ഹാപ്പിയായി. ആ ദിവസം ഞാന്‍ മറക്കില്ല,’ മുജീബ് പറയുന്നു.

വിജയരാഘവന്റെ ക്യാരക്ടറാണോ ആസിഫിന്റെ കഥാപാത്രമാണോ കൂടുതല്‍ ഇഷ്ടമായതെന്ന ചോദ്യത്തിന് രണ്ട് പേരും ഗംഭീരമായിരുന്നെന്നാണ് മുജീബ് പറഞ്ഞത്.

എങ്കിലും ആസിഫിന്റെ പ്രകടനം ഞെട്ടിച്ചെന്നും ഒരു നടനെന്ന നിലയില്‍ വളരെ സര്‍ട്ടിലായ ഒരു പ്രകടനമാണ് പുള്ളി ചിത്രത്തില്‍ കാഴ്ചവെച്ചതെന്നും മുജീബ് പറയുന്നു.

വളരെ ഇരുത്തം വന്ന നടനായി ആസിഫ് മാറി കഴിഞ്ഞു. പടം കണ്ട് പിന്നീട് ആലോചിക്കുമ്പോഴാണ് ആസിഫിന്റെ അഭിനയത്തിന്റെ പല തലങ്ങളും മനസിലാകുന്നത്. കുട്ടേട്ടനെ വീട്ടില്‍ പോയി കണ്ടിരുന്നു. സിനിമയുടെ വിജയത്തില്‍ അദ്ദേഹവും ഹാപ്പിയാണ്.

മറ്റാരേക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടിയാണ്; അറിവിന്റേയും അന്തസ്സിന്റേയും അളവുകോല്‍ അതാണെന്ന് പക്ഷേ അവര്‍ കരുതിയിട്ടില്ല: സത്യന്‍ അന്തിക്കാട്

കിഷ്‌കിന്ധാകാണ്ഡത്തിന്റെ മ്യൂസിക്കിലേക്ക് എത്തിയതിനെ കുറിച്ചും മുജീബ് അഭിമുഖത്തില്‍ സംസാരിച്ചു.

കിഷ്‌കിന്ധാകാണ്ഡത്തിന്റെ ഏകദേശം 80 ശതമാനം എഡിറ്റും കഴിഞ്ഞ ശേഷമാണ് ഞാന്‍ മ്യൂസിക്കിലേക്ക് കയറുന്നത്. സിനിമ കണ്ട ശേഷം എനിക്ക് ഒരുപാട് ഇഷ്ടമായി.

തിങ്കളാഴ്ച നിശ്ചയം ഷൂട്ട് തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പാണ് ഞാന്‍ അതിലേക്ക് വരുന്നത്. അതുപോലെ കിഷ്‌കിന്ധാകാണ്ഡം മുഴുവന്‍ കഴിഞ്ഞ ശേഷമാണ് വന്നത്.

ആ ഗോസിപ്പില്‍ കാര്യമുണ്ടായിരുന്നു: ഉര്‍വശി

എനിക്ക് വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിള്‍ ഈ രീതിയാണ്. ചിലര്‍ സ്‌ക്രിപ്റ്റ് വായിച്ച ശേഷം തീമൊക്കെ ചെയ്യും. എനിക്ക് അത് അല്‍പം പാടാണ്. മുഴുവന്‍ പടം കണ്ട് കഴിഞ്ഞാലാണ് കൂടുതല്‍ ചെയ്യാന്‍ പറ്റുക,’ മുജീബ് പറയുന്നു.

Content Highlight: Music Director Mujeeb Majeed about Asif Ali