സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അന്‍വര്‍ റഷീദിന്റെ സംവിധാന സഹായിയായും ഗായികയുമായ ഉത്തര കൃഷ്ണയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഫഹദ് ഫാസില്‍, നസ്രിയ, ജയറാം, പാര്‍വതി, സംഗീതസംവിധായകന്‍ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിയിരുന്നു.
വാപ്പച്ചിയല്ലാതെ ഞാന്‍ കണ്ട ആ സ്റ്റൈലിഷ് ഐക്കണ്‍ ആ നടന്‍: ദുല്‍ഖര്‍
നേരത്തേ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹവേളയില്‍ വച്ച് സുഷിന്‍ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ ഏതാനും പൊതു ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.
നിരവധിപ്പേര്‍ ഇരുവര്‍ക്കും ആശംസകളും നേര്‍ന്നിട്ടുണ്ട്. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകനായി പേരെടുത്ത വ്യക്തിയാണ് സുഷിന്‍.
സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ മ്യൂസിക് പ്രോഗ്രാമറായാണ് സുഷിന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് കിസ്മത്ത്, എസ്ര, വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, കുറുപ്പ്, ഭീഷ്മപര്‍വ്വം, രോമാഞ്ചം, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ബോഗയ്ന്‍വില്ല തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.
നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, സപ്തമ ശ്രീ തസ്‌ക്കരാ, റോസാപ്പൂ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ പാടിയിട്ടുമുണ്ട്.
Content Highlight: Music Director Sushin Shyam got Married