വിക്രം, ലിയോ എന്നീ സിനിമകളുടെ വന്‍ വിജയത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് ചിത്രമാണ് കൂലി. രജിനികാന്തിനൊപ്പം ലോകേഷ് ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും കൂലിക്കുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ 171ാമത് ചിത്രമാണ് കൂലി.
Also Read: അന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് കണ്ടത്: സിബി മലയിൽ
രജിനികാന്തിനൊപ്പം മലയാളി നടനായ സൗബിന് ഷാഹിറും വേഷമിടുന്നുണ്ട്. ദയാല്‍ എന്ന കഥാപാത്രമായാണ് സൗബിന് കൂലിയില്‍ എത്തുന്നത്. ഒപ്പം നാഗാര്‍ജുന, ശ്രുതി ഹാസന്, സത്യരാജ്, ഉപേന്ദ്ര ഉള്‍പ്പെടെയുള്ളവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
സൈമണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന കൂലിയില്‍ എത്തുന്നത്. ഇപ്പോള്‍ കൂലിയുടെ സെറ്റിലെ നാഗാര്‍ജുനയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെറ്റില്‍ വെച്ച് ആരുമറിയാതെ എടുത്ത വീഡിയോ ആരോ എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
Also Read: ബ്രോ ഡാഡിയിലേക്ക് എന്നെ മോഹന്‍ലാല്‍ വിളിച്ചത് ആ സിനിമ കണ്ടിട്ടാണ്: മല്ലിക സുകുമാരന്‍
വിശാഖപട്ടണത്ത് വെച്ച് ഷൂട്ട് ചെയ്ത നാഗാര്‍ജുനയുടെ സീനാണ് ലീക്കായിരിക്കുന്നത്. കോട്ടും സ്യൂട്ടുമിട്ട് ചുറ്റിക കൊണ്ട് ഒരാളെ അടിക്കുന്ന നാഗാര്‍ജുനയുടെ രണ്ട് വീഡിയോകളാണ് ലീക്കായത്. ഒരു വീഡിയോ ദൂരെ നിന്ന് ചിത്രീകരിച്ചതാണെങ്കില്‍ മറ്റൊന്ന് നടന്റെ തൊട്ടടുത്ത് നിന്ന് ചിത്രീകരിച്ചതായാണ് കാണുന്നത്. വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ എക്സില്‍ ട്രെന്ഡിങ്ങിലാകുകയായിരുന്നു.
Content Highlight: Nagarjuna’s Scene In Rajinikanth Movie Coolie Leaked