പ്രേമലു 2വിന് കാത്തിരിക്കുകയാണ്, ഇനി ആ നടിയുടെ പെയറായി അഭിനയിക്കണം: നസ്‌ലെൻ

ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് നസ്‌ലെൻ. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.

ആ പാട്ട് കേൾക്കുമ്പോൾ എനിക്ക് മോട്ടിവേഷൻ കിട്ടും, അതും മലയാളം വേർഷൻ: നിഖില വിമൽ
ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.

 

നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് പിന്നീട് രണ്ടാംഭാഗവും പ്രഖ്യാപിച്ചിരുന്നു. താൻ പ്രേമലുവിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് നസ്‌ലെൻ. എല്ലാവരുടെയും ഒരു റീ യൂണിയന് വേണ്ടി കാത്തിരിക്കുകയാണെന്നും താനും മമിതയും നല്ല സുഹൃത്തുക്കളാണെന്നും നസ്‌ലെൻ പറഞ്ഞു.

താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ തന്നെ വെച്ചോ; മലയാള സിനിമയെ നശിപ്പിക്കുന്നത് റിവ്യുവേഴ്സല്ല, നിങ്ങളെ പോലുള്ളവരുടെ ഹുങ്കാണ്: ശാരദക്കുട്ടി

നടി അനശ്വര രാജനൊപ്പം പെയറായി ഒരു സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും നസ്‌ലെൻ മൈൽസ്റ്റോൺ മേക്കേർസിനോട് പറഞ്ഞു.

‘അനശ്വരയോടൊപ്പം പെയറായി ഒരു സിനിമ ചെയ്താൽ കൊള്ളാമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങൾ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും പെയറായി അഭിനയിച്ചിട്ടില്ല.

അതുപോലെ മമിത നല്ല അടിപൊളിയാണ്. ഞങ്ങൾ നല്ല അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ ഞങ്ങൾ പ്രേമലുവിന്റെ രണ്ടാംഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു റീ യൂണിയന് വേണ്ടിയാണ്. മമിത, സംഗീത് എല്ലാവരും വേണം,’നസ്‌ലെൻ പറഞ്ഞു.

മനസില്‍ വിരോധം സൂക്ഷിക്കാറുണ്ട്, പക്ഷേ അയാള്‍ക്കെതിരെ ഞാന്‍ ഒന്നും ചെയ്യില്ല: കുഞ്ചാക്കോ ബോബന്‍

അതേസമയം പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും നസ്ലെനും ഒന്നിച്ച ഐ ആം കാതലൻ റിലീസിന് ഒരുങ്ങുകയാണ്. തല്ലുമാല എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിലാണ് നസ്ലൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

 

Content Highlight: Naslen About Answara rajan And Premalu