സൂക്ഷ്മദര്‍ശിനി സെറ്റില്‍ താനും ബേസിലും തമ്മില്‍ ഓരോ നിമിഷവും മത്സരമായിരുന്നെന്നും ആരുടെ ആദ്യത്തെ ഷോട്ട് ഓക്കെ ആകുമെന്നറിയാനുള്ള തര്‍ക്കമായിരുന്നു പലപ്പോഴെന്നും പറയുകയാണ് നടി നസ്രിയ.
താന്‍ അഭിനയിക്കാത്ത സീനില്‍ ബേസില്‍ ആളെ വെച്ച് ഫസ്റ്റ് ടേക്ക് ഓക്കെ എന്ന് മൈക്കില്‍ പറയിപ്പിച്ച് കയ്യടിപ്പിക്കുമായിരുന്നെന്നും നസ്രിയ പറയുന്നു.
‘ എനിക്ക് സീന്‍ ഇല്ലാത്ത ദിവസമാണ്. ഞാന്‍ അപ്പുറത്തെ റൂമില്‍ ഇരിക്കുകയാണ്. ഒരു ദിവസം മൈക്കില്‍ ഫസ്റ്റ് ടേക്ക് ഓക്കെ സൂപ്പര്‍ എന്നൊക്കെ പറയുന്നു. എന്നിട്ട് എല്ലാവരേയും കൊണ്ട് കയ്യടിപ്പിക്കും.
സ്വയം തെളിയിക്കേണ്ടത് എന്റെ ആവശ്യമായി വന്നു, ഒരാളും സഹായത്തിനുണ്ടായില്ല: നയന്‍താര
ഞാന്‍ ഇത് കേട്ടിട്ട് എന്താ ഇവന് കയ്യടിയോ? അതെങ്ങനെ, എന്ന് കരുതി വന്ന് നോക്കുമ്പോള്‍ അവിടെ നല്ല മഴ ഒരൊറ്റ മനുഷ്യനില്ല. മൈക്കില്‍ അനൗണ്‍സ്മെന്റ് മാത്രമുണ്ട്.
ഭയങ്കര കോംപറ്റിറ്റീവ് ആയിരുന്നു. എനിക്ക് ബേസില്‍ അവിടെ ഇല്ലായിരുന്നെങ്കില്‍ എനിക്ക് ബോര് അടിക്കുമായിരുന്നു,’ നസ്രിയ പറയുന്നു.
ബേസില്‍ ശരിക്കും ഇത്തരത്തില്‍ കോംപറ്റിറ്റീവ് ആണോ എന്ന ചോദ്യത്തിന് അണ് ഹെല്‍ത്തി കോംപറ്റീഷനാണെന്നായിരുന്നു നസ്രിയയുടെ മറുപടി.
ഗുരുവായൂരമ്പല നടയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അതിലെ ഡാന്‍സ് സീക്വന്‍സ് എടുക്കുകയാണ്. നീ നന്നായി കളിക്കുന്നണ്ടല്ലോ എന്നാല്‍ ഞാനും കളിക്കും എന്ന മൂഡായിരുന്നു എനിക്ക്. അല്ലാതെ ഇതിനെ സീരിയസ് ആയി കാണുന്നൊന്നുമില്ല.
ചെയ്യുന്ന പണി നന്നായി ചെയ്യണം. ബാക്കിയൊക്കെ, അതൊരു ഓളം ആണ്. അല്ലെങ്കില്‍ ഇതിനൊന്നും ഒരു രസമില്ല. സീരിയസ് കോംപറ്റീഷന്‍ ആണെങ്കില്‍ ഈ ലെവലില്‍ ഒന്നുമായിരിക്കില്ല സെറ്റ് പോകുക,’ എന്നായിരുന്നു ബേസിലിന്റെ മറുപടി.
Content Highlight: Nasriya about Basil Joseph and Competition