ജീവിതം മാറ്റിമറിച്ച സിനിമ, വിക്കിയെ എനിക്ക് നല്‍കിയ സിനിമ; കുറിപ്പുമായി നയന്‍താര

മലയാളികളുടേയും തമിഴരുടേയും പ്രിയപ്പെട്ട നടിയാണ് നയന്‍താര. മലയാളത്തില്‍ നിന്ന് തുടങ്ങി തെന്നിന്ത്യയിലെ തിളങ്ങുന്ന താരമായി നയന്‍സ് മാറി കഴിഞ്ഞു.

വിക്കിയെന്ന് നയന്‍ വിളിക്കുന്ന സംവിധായകന്‍ വിഗ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള നയന്‍താരയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ സിനിമാ വിശേഷങ്ങളും മക്കള്‍ക്കൊപ്പമുള്ള യാത്രകളുമെല്ലാം നയന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ തന്റെ ജീവിതത്തില്‍ വഴിത്തിരിവായ ഒരു സിനിമയെ കുറിച്ചുള്ള ഓര്‍മ പങ്കിട്ടിരിക്കുകയാണ് നയന്‍താര.

അതിലേക്ക് ജാതിയും മതവും കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എനിക്കതില്‍ വിശ്വാസവുമില്ല: മഞ്ജു വാര്യര്‍

നയന്‍താരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഒമ്പത് വര്‍ഷങ്ങള്‍ തികയുന്ന വേളയിലാണ് ചിത്രത്തെ കുറിച്ച് താരം കുറിച്ചത്.

നാനും റൗഡി താന് തന്റെ ജീവിതത്തിലെ അനുഗ്രഹമായിരുന്നെന്നും തന്റെ ജീവിതം മാറ്റിമറിച്ച ചിത്രമായിരുന്നെന്നുമാണ് നയന്‍സ് പറയുന്നത്. ഒപ്പം സിനിമയുടെ ബി.ടി.എസ് ദൃശ്യങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

‘എന്റെ ജീവിതത്തില്‍ അനുഗ്രഹമായെത്തി, ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമ, ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമാണ് നാനും റൗഡി താന്‍ റിലീസ് ചെയ്തത്.

സ്ത്രീ എന്നും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ: സായ് പല്ലവി

പുതിയ അനുഭവങ്ങള്‍, പുതിയ ഓര്‍മകള്‍, ഒപ്പം പുതിയ ബന്ധവും നല്‍കിയതിന് ആ ചിത്രത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. എനിക്ക് വിക്കിയെ നല്‍കിയത് ആ ചിത്രമാണ്. നാനും റൗഡി താന്‍ എനിക്ക് നല്‍കിയതിന് വിക്കിക്കും നന്ദി,’ നയന്‍താര കുറിച്ചു.

2015 ലായിരുന്നു വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ റിലീസ് ചെയ്തത്. ധനുഷിന്റെ പ്രൊഡക്ഷന്‍ ഹൗസായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്.

ചിത്രം വലിയ ഹിറ്റായി. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു വിഘ്നേശ് ശിവനും നയന്‍താരയും പ്രണയത്തിലാകുന്നത്. 2022 ജൂണ്‍ 9-നാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മില്‍ വിവാഹിതരായത്.

നിലവില്‍ ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് വിഗ്നേഷ്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഡിയര്‍ സ്റ്റുഡന്‍സ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് താരം.

Content Highlight: 9 years of Naanum Rowdy thaan Nayanthara post