വിവാഹം കഴിഞ്ഞാലും രണ്ട് വ്യക്തികള്‍ തന്നെയാണ്; ഒരാളുടെ സ്വഭാവത്തെ മാറ്റിക്കളയാന്‍ ഉള്ളതാണോ വിവാഹം?: നസ്രിയ

/

വിവാഹശേഷം പങ്കാളികള്‍ക്ക് വേണ്ടി സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തരുതെന്ന് നടി നസ്രിയ നസീം.

വിവാഹം കഴിഞ്ഞാലും രണ്ട് വ്യക്തികള്‍ തന്നെയാണെന്നും ഒരാളുടെ സ്വഭാവത്തെ മാറ്റക്കളയാന്‍ ഉള്ളതാണോ വിവാഹമെന്നും നസ്രിയ ചോദിക്കുന്നു.

സൂക്ഷ്മദര്‍ശിനി വെച്ച് നോക്കി ഫഹദിനെ അടുക്കിപ്പെറുക്കി വെക്കാറുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു നസ്രിയയുടെ മറുപടി.

‘കല്യാണം കഴിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും സ്വഭാവത്തില്‍ ഒരുമാറ്റവും വരുത്തരുത്. ഒരാളുടെ സ്വഭാവത്തെ മാറ്റിക്കളയാന്‍ ഉള്ളതാണോ വിവാഹം?

സുഹൃത്തുക്കളായിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തായിരുന്നോ അത് ഇന്നും തുടരുന്നു. ഫഹദ് എന്നു പറയുന്നത് എന്റെ പ്രോപ്പര്‍ട്ടി ഒന്നുമല്ല. എനിക്ക് എഴുതി തന്ന സ്ഥലം ഒന്നുമല്ലല്ലോ. ഞാനും അതുപോലെ തന്നെ.

ദൃശ്യം 3 യെ കുറിച്ച് ജീത്തുസാറിനോട് സംസാരിച്ചിരുന്നു; സഹദേവനെ കുറിച്ച് പറഞ്ഞത് ഇതാണ്: ഷാജോണ്‍

രണ്ടു വ്യക്തികളായി നില്‍ക്കുന്നതു കൊണ്ടാണ് അന്നത്തെ അതേ വൈബ് തുടരാനാകുന്നത്.

ഫഹദിനെ സൂക്ഷ്മദര്‍ശിനി വച്ചു നോക്കാറില്ലെങ്കിലും എനിക്ക് വൃത്തിയെക്കുറിച്ചു കുറച്ചു വൃത്തികെട്ട സ്വഭാവമുണ്ട്. ഒരു വസ്തു വച്ച സ്ഥലത്തു നിന്നെടുത്താല്‍ അത് അവിടെ തന്നെ വയ്ക്കണം. ബഹളമുണ്ടാക്കുന്നത് ഈ കാര്യത്തില്‍ മാത്രമാണ്,’ നസ്രിയ പറയുന്നു.

എന്നാണ് ഫഹദിനൊപ്പം ഒരു സിനിമയെന്ന ചോദ്യത്തിന് ആലോചന നടക്കുന്നുണ്ടെന്നും രണ്ടു പേര്‍ക്കും ഒന്നിച്ചു വരാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല എന്നുമായിരുന്നു നസ്രിയയുടെ മറുപടി.

ആ വിവാദം പോലും യാഥാര്‍ഥ്യം അറിയാതെ നടന്ന ബഹളം; പിന്തുണയ്ക്കാന്‍ ചിലരുണ്ടായതില്‍ സന്തോഷം: ഐശ്വര്യലക്ഷ്മി

‘ട്രാന്‍സിനു മുന്‍പ് സിനിമ ആലോചിച്ചെങ്കിലും നടന്നില്ല. ഞാനും ഷാനുവും ഒന്നിച്ചു വരുമ്പോള്‍ അതു ഗംഭീരമാവണം. ഭാര്യയും ഭര്‍ത്താവും കഥാപാത്രങ്ങളായ ഒരുപാടു കഥകള്‍ വരുന്നുണ്ട്. പക്ഷേ എന്തെങ്കിലും അദ്ഭുതപ്പെടുത്തുന്ന ഒരു ഘടകം വേണ്ടേ?

ഒരുമിച്ച് ഒരു സിനിമ എന്നത് ചാലഞ്ചിങ് ആണ്. രണ്ടുപേരും വീട്ടില്‍ നിന്നു വന്ന് അഭിനയിച്ചതു പോലെ തോന്നാന്‍ പാടില്ല. രണ്ടു കഥാപാത്രങ്ങള്‍ക്കും ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റണം. ഈ കടമ്പകളൊക്കെ കടന്നാലേ ഒരുമിച്ചുള്ള സിനിമ സംഭവിക്കുകയുള്ളൂ,’ നസ്രിയ പറയുന്നു.

Content Highlight: Nazriya Fahadh about Husband Wife Relationship