ഞാന്‍ പറയുന്നത് അല്‍പമെങ്കിലും മനസിലാകുന്നത് അവനാണ്: നീരജ് മാധവ്

/

സുഹൃത്തുക്കളുടെ കൂട്ടത്തില്‍ താന്‍ പറയുന്നത് അല്‍പ്പമെങ്കിലും മനസിലാക്കുന്ന ഒരാളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ നീരജ് മാധവ്.

അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, വിനീത് എന്നിവരുടെ കൂട്ടത്തില്‍ തന്നെ മനസിലാക്കുന്ന ആളെ കുറിച്ചാണ് നീരജ് പറയുന്നത്.

തന്ത വൈബുള്ള താനും ധ്യാനുമൊക്കെ നീരജിനെ അടിച്ചൊതുക്കുകയായിരുന്നു പലപ്പോഴുമെന്ന അജുവിന്റെ കമന്റിന് പിന്നാലെയാണ് നീരജ് സംസാരിച്ചത്.

‘മൊത്തത്തില്‍ തന്ത വൈബ് ആയാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. അപ്പോഴും നമ്മള്‍ നമ്മുടെ പരിപാടി പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തന്ത വൈബുള്ള ഞാനും ധ്യാനും ചേര്‍ന്ന് നീരജിനെ അന്ന് തളര്‍ത്തി: അജു വര്‍ഗീസ്

ഒരു സിസ്റ്റത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അല്ലെങ്കില്‍ നമ്മളുടെ ഒരു വെന്‍ചറിങ് ഔട്ട് മെന്റാലിറ്റിയുണ്ട്.

ഇപ്പറയുന്ന പോലെ എല്ലാ കാര്യങ്ങളും പരീക്ഷിക്കാനും ആരും സഞ്ചരിക്കാതെ പാതയിലൂടെ സഞ്ചരിക്കാനുമൊക്കെയായിരുന്നു താത്പര്യം.

സുഹൃത്തുക്കള്‍ തളര്‍ത്താറുണ്ട്. അത് നമ്മുടെ സര്‍ക്കിളിലുള്ള തളര്‍ത്തലുകള്‍ ആണല്ലോ. അത് ഫണ്‍ ആണ്. കുഴപ്പമില്ല. പക്ഷേ മൊത്തത്തില്‍ ചില കാര്യങ്ങള്‍ നമ്മള്‍ പറയുന്നത് ഒരു ജനതയ്‌ക്കേ മനസിലാകാതെയിരിക്കുമ്പോള്‍ നമുക്കൊരു വിഷമമുണ്ടാകുമല്ലോ,’ നീരജ് പറയുന്നു.

എമ്പുരാനിലെ എന്റെ ഏറ്റവും മികച്ച പ്രകടനം ലാലേട്ടനൊപ്പമുള്ള ആ സീനിലായിരിക്കും: ടൊവിനോ

സുഹൃത്തുക്കളുടെ കൂട്ടത്തില്‍ നീരജ് പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ മനസിലാകുന്നത് ആര്‍ക്കായിരിക്കുമെന്ന ചോദ്യത്തിന് അത് വിനീതേട്ടനായിരിക്കുമെന്നായിരുന്നു നീരജിന്റെ മറുപടി.

അദ്ദേഹം കുറച്ചുകൂടി ഓപ്പണ്‍ മൈന്‍ഡഡ് ആണ്. അദ്ദേഹത്തിന്റെ വര്‍ക്കില്‍ അദ്ദേഹം അത് എത്രത്തോളം കൊണ്ടുവരുന്നുണ്ട് എന്ന് അറിയില്ല. പക്ഷേ പുള്ളി അപ്‌ഡേറ്റഡ് ആയി ഇരിക്കാന്‍ ശ്രമിക്കുന്ന ആളാണ്,’ നീരജ് പറഞ്ഞു.

Content Highlight: Neeraj Madhav about Vineeth Sreenivasan