ഡയറക്ടര്‍ക്ക് വേണ്ടതിനപ്പുറം ഒന്നും ഞാന്‍ ചെയ്യാറില്ല: മോണിറ്ററില്‍ എന്റെ അഭിനയം വിലയിരുത്താറുമില്ല: നിഖില വിമല്‍

/

അഭിനയിക്കുന്ന സിനിമകളിലെല്ലാം തന്റെ കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് സംവിധായകന്റെ നിര്‍ദേശ പ്രകാരം മാത്രം ചെയ്യുന്ന ഒരാളാണ് താനെന്ന് നടി നിഖില വിമല്‍.

ഡയറക്ടര്‍ക്ക് വേണ്ടതിനപ്പുറം ഒന്നും താന്‍ ചെയ്യാറില്ലെന്നും ഇടയ്ക്കിടെ മോണിറ്റര്‍ പോയി നോക്കി തന്റെ അഭിനയം സ്വയം വിലയിരുത്തുന്ന ശീലം ഇല്ലെന്നും നിഖില പറയുന്നു.

‘ എന്റെ ഡയറക്ടര്‍ക്ക് എന്ത് വേണമോ അതില്‍ കവിഞ്ഞിട്ട് ഞാന്‍ ഒന്നും ചെയ്യാറില്ല. ഇത്ര മതി എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അതേ ഞാന്‍ ചെയ്യുള്ളൂ.

കാരണം ഞാന്‍ അങ്ങനെ ഭയങ്കരമായി മോണിറ്ററില്‍ പോയി എന്റെ അഭിനയത്തെ വിലയിരുത്തുന്ന ഒരാളല്ല. എന്റെ ഡയറക്ടര്‍ക്ക് എന്നിലുള്ള കോണ്‍ഫിഡന്‍സാണ് എന്റെ ഏറ്റവും വലിയ സ്‌ട്രെങ്ത്.

വലിയ അഭിപ്രായമൊന്നും പറയാതെ അവര്‍ പറയുന്നത് കേള്‍ക്കുന്ന ആളുകളോടാണ് പലര്‍ക്കും താത്പര്യം: നീരജ് മാധവ്

ഒരാള്‍ എന്റെ അടുത്ത് കഥ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നമുക്ക് അറിയാമല്ലോ. അയാള്‍ നമ്മളെ വിശ്വസിച്ച് ഏല്‍പ്പിക്കുകയാണ്. ഇത് എന്നെ കൊണ്ട് പറ്റും എന്ന് വിശ്വസിച്ചാണ് ഏല്‍പ്പിക്കുന്നത് എന്നതുകൊണ്ട് തന്നെ 100 ശതമാനവും അയാളുടെ കൂടെ നില്‍ക്കുക എന്നതാണ് ഞാന്‍ ചെയ്യുക.

ഒരു എക്‌സ്പ്രഷനാണെങ്കിലും എന്താണെങ്കിലും അവരുടെ നിര്‍ദേശം ഇല്ലാതെ ഞാന്‍ ചെയ്യാറില്ല. അവര്‍ക്ക് ഇതാണ് വേണ്ടത്. അല്ലെങ്കില്‍ ഇങ്ങനെ ചെയ്താല്‍ ഓക്കെ ആണ് എന്ന് പറയാതെ ഞാന്‍ അത് ചെയ്യാറില്ല.

ഞാന്‍ ഒരു വണ്‍ ടൈം വണ്ടര്‍ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നു: സംഗീത് പ്രതാപ്

അവര്‍ക്കത് കുറച്ച് വേണമെന്ന് പറഞ്ഞാല്‍ കുറയ്ക്കാനും കൂട്ടണമെന്ന് പറഞ്ഞാല്‍ കൂട്ടാനും ശ്രമിക്കാറുണ്ട്. അതില്‍ കവിഞ്ഞ് ഞാന്‍ പ്രത്യേകിച്ച് ഒര്ു മാജിക്കും ചെയ്യാറില്ല.

അങ്ങനെ എന്തെങ്കിലും മാജിക് ആര്‍ക്കെങ്കിലും ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്റെ ഡയറക്ടേഴ്‌സിന്റെ കഴിവാണ്,’ നിഖില പറയുന്നു.

Content Highlight: Nikhila Vimal about Directors and her acting