മെത്തേഡ് മാത്യു എന്നാണ് ഞാനവനെ വിളിച്ചിരുന്നത്: നിഖില വിമല്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത കഥ ഇന്നുവരെയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം.

Also Read: മമ്മൂക്ക ക്യാമറക്ക് മുന്നിൽ വന്ന് നിന്നാൽ ഒരു ഉത്സവ ഫീലാണ്: ഷാജി കൈലാസ്

നിഖില. മാത്യു തോമസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ജോ ആന്‍ഡ് ജോ. നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖല വിമല്‍. ആ സിനിമയുടെ ക്ലൈമാക്‌സില്‍ താനും മാത്യുവും തമ്മിലുള്ള അടിപിടി റിയലായി ചെയ്തതാണെന്ന് നിഖില പറഞ്ഞു. ഫൈറ്റ് മാസ്റ്ററൊന്നും ഇല്ലാത്ത സീനായിരുന്നെന്നും ചുമ്മാ അടികൂടിക്കോ എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

മാത്യു ആ സെറ്റില്‍ മെത്തേഡ് ആക്ടറായിരുന്നെന്നും എല്ലാ സമയത്തും ക്യാരക്ടറിന്റെ കോസ്റ്റിയൂം ഇട്ടാണ് മാത്യു നടക്കാറുള്ളതെന്നും നിഖല പറഞ്ഞു. മെത്തേഡ് മാത്യു എന്നാണ് വിളിച്ചിരുന്നതെന്നും നിഖല കൂട്ടിച്ചേര്‍ത്തു. റൂമില്‍ നിന്ന് വരുന്നത് തന്നെ ക്യാരക്ടറായിട്ടായിരുന്നെന്നും അതിനു മുമ്പ് താന്‍ അവനെ അങ്ങനെ കണ്ടിട്ടില്ലെന്നും നിഖില പറഞ്ഞു. ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

Also Read: ആ മോഹന്‍ലാല്‍ ചിത്രം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ തിയേറ്ററില്‍ പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ചില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

‘ജോ ആന്‍ഡ് ജോയില്‍ ഞാനും മാത്യുവും അടികൂടുന്ന സീന്‍ ശരിക്ക് എടുത്തതായിരുന്നു. ഫൈറ്റ് മാസ്റ്ററൊന്നും ഇല്ലാതെയാണ് ആ സീന്‍ ചെയ്തത്. ക്യാമറയൊക്കെ സെറ്റ് ചെയ്് വെച്ചിട്ട് ‘അടികൂടിക്കോ’ എന്ന് ഡയറക്ടര്‍ പറഞ്ഞു. ഞാനും മാത്യുവും കൂടി അടികൂടി. എനിക്ക് തളരുന്ന വരെ ഞാനും അവന് തളരുന്നതുവരെ അവനും തല്ലുകൂടിക്കൊണ്ടിരുന്നു. ശരിക്കുള്ള അടിയായതുകൊണ്ട് വാതിലിലും ചുമരിലും ഒക്കെ പോയിടിച്ച് കൈയും തോളുമൊക്കെ നല്ല വേദനയായിരുന്നു.

മൂന്ന് ടേക്കെടുത്ത സീനായിരുന്നു അത്. അത്രയുമായപ്പോള്‍ ബോഡിക്ക് നല്ല വേദനയായി. രാത്രിയായപ്പോഴാണ് ശരിക്ക് വേദന സ്റ്റാര്‍ട്ടായത്. മാത്യു പിന്നെ ഫുള്‍ ടൈം ക്യാരക്ടറായി നടക്കുകയായിരുന്നു. മെത്തേഡ് ആക്ടറാണവന്‍. മെത്തേഡ് മാത്യു എന്നാണ് അവനെ ഞാന്‍ വിളിച്ചിരുന്നത്. റൂമില്‍ നിന്ന് ലൊക്കേഷനിലേക്കെത്തുന്നത് തന്നെ ക്യാരക്ടറിന്റെ ഡ്രസ്സിലായിരുന്നു,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal about Jo and Jo movie and Mathew Thomas