മമ്മൂക്ക അന്ന് തമാശയ്‌ക്ക് കണ്ണ് കാണാത്ത ഒരാളെ പോലെ എന്നോട് നടക്കാൻ പറഞ്ഞു: നിഖില വിമൽ

ഭാഗ്യദേവത എന്ന സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി.

അയാളെ കാണുമ്പോള്‍ എന്റെ കൂടെ അഭിനയിച്ച ആളാണെന്ന് ഞാന്‍ ഭാര്യയോട് പറയും: മലയാള നടനെ കുറിച്ച് ശിവകാര്‍ത്തികേയന്‍

മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്.

മലയാളത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളോടൊപ്പമെല്ലാം നിഖില അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിഖില.

മമ്മൂട്ടി ലൊക്കേഷനിൽ വെച്ച് തമാശയായി റാഗ് ചെയ്യുമെന്ന് പറയുകയാണ് നിഖില. തന്റെ നടത്തം കണ്ട് മമ്മൂട്ടി വീണ്ടും വീണ്ടും നടത്തിക്കുമെന്നും ഒരിക്കൽ കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ തന്നോട് പറഞ്ഞിരുന്നുവെന്നും നിഖില പറഞ്ഞു.

അയാളെ കാണുമ്പോള്‍ എന്റെ കൂടെ അഭിനയിച്ച ആളാണെന്ന് ഞാന്‍ ഭാര്യയോട് പറയും: മലയാള നടനെ കുറിച്ച് ശിവകാര്‍ത്തികേയന്‍

എന്നാൽ നടന്നത് തെറ്റിയപ്പോൾ വീണ്ടും നടത്തിച്ചെന്നും ഒടുവിൽ തനിക്ക് വയ്യെന്ന് പറഞ്ഞെന്നും നിഖില പറഞ്ഞു. മമ്മൂട്ടി നമ്മളെ ബുദ്ധിമുട്ടിക്കുന്നതെല്ലെന്നും അതെല്ലാം അദ്ദേഹത്തിന്റെ തമാശയാണെന്നും നിഖില പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു നിഖില.

‘മമ്മൂക്ക നമ്മളെ ബുദ്ധിമുട്ടിക്കുന്നതൊന്നുമല്ല. നമുക്ക് മനസിലാവും അത് ഫൺ ആണെന്ന്. അതിനെ റാഗിങ് എന്നൊന്നും പറയാൻ കഴിയില്ല. ഞാൻ നടക്കുമ്പോൾ കുറച്ച് കൂനി കൂനിയാണ് നടക്കുക. അത് കാണുമ്പോൾ മമ്മൂക്ക വീണ്ടും എന്നെ നടത്തിക്കും.

അവിടെ നിന്ന് ഇങ്ങോട്ട് നടന്ന് വായെന്നൊക്കെ പറയും. ഒരു വട്ടം എന്നോട് പറഞ്ഞു, കണ്ണ് കാണാത്ത ഒരാളായിട്ട് നിനക്കൊരു റോൾ തരുകയാണെങ്കിൽ നീ എങ്ങനെയാണ് അഭിനയിക്കുകയെന്ന് ചോദിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു, കണ്ണ് കാണാത്ത ഒരാളായി അഭിനയിക്കും. അങ്ങനെയാണെങ്കിൽ കണ്ണ് കാണാത്ത ഒരാൾ നടക്കുന്ന പോലെ അവിടെ നിന്ന് നടന്ന് വരാൻ മമ്മൂക്ക പറഞ്ഞു. പക്ഷെ ഞാൻ നടന്ന് വരുമ്പോൾ അവിടെയുള്ള ആരെയെങ്കിലും നോക്കും.

ഒട്ടും ഈഗോയില്ലാത്ത ആ നടനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്: പാര്‍വതി തിരുവോത്ത്

അപ്പോൾ മമ്മൂക്ക എന്നോട് ചോദിക്കും, നിനക്ക് എങ്ങനെയാണ് അവരെ കാണുന്നത് നിനക്ക് കണ്ണ് കാണില്ലല്ലോയെന്ന്. ഒന്നൂടെ നടന്ന് വരാൻ പറയും. അങ്ങനെ കുറെ നടത്തിച്ചിട്ടൊക്കെയുണ്ട്. അവസാനം ഞാൻ പറഞ്ഞു, എന്നെക്കൊണ്ട് പറ്റില്ല ഞാൻ ഇരുന്നോട്ടെയെന്ന്. അതൊക്കെ ഒരു തമാശയാണ്,’നിഖില വിമൽ പറഞ്ഞു.

Content Highlight: Nikhila Vimal About Mammootty