ആ സിനിമകള്‍ വേണ്ടെന്ന് വെച്ചതില്‍ എനിക്ക് കുറ്റബോധമില്ല: നിഖില വിമല്‍

വേണ്ടെന്ന് വെച്ച സിനിമകള്‍ ഓര്‍ത്ത് തനിക്ക് കുറ്റബോധമില്ലെന്ന് നടി നിഖില വിമല്‍. തിരക്കുകളോ, തൃപ്തിക്കുറവോ കാരണം ചില സിനിമകള്‍ ചെയ്തിട്ടില്ലെന്നും അവയില്‍ ഒന്നു പോലും കുറ്റബോധമുണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്.

‘തിരക്കുകളോ, തൃപ്തിക്കുറവോ കാരണം ചില സിനിമകള്‍ ചെയ്തിട്ടില്ല. അവയില്‍ ഒന്നു പോലും കുറ്റബോധമുണ്ടാക്കിയിട്ടില്ല. തമിഴില്‍ വലിയ ഹിറ്റായ ഒരു സിനിമയിലെ അവസരം വേണ്ടെന്നു വച്ചതറിഞ്ഞ് ഒരുപാടു പേര്‍ അന്നു കുറ്റപ്പെടുത്തിയിരുന്നു.

എന്റെ മനസ്സിനെ അതു ബാധിച്ചതേയില്ല. നായികയായി മാത്രമേ അഭിനയിക്കൂ എന്ന പിടിവാശിയുമില്ല. നല്ല സിനിമകളുടെ ഭാഗമാകണം. ചെറുതെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണം. അതൊക്കെയാണ് ആഗ്രഹം,’ നിഖില പറഞ്ഞു.

എ.ആര്‍.എമ്മിന് വേണ്ടി ടൊവിനോയുടെ നന്ദി; മറുപടിയുമായി മമിത

മലയാളത്തില്‍ കുറച്ചു സീരിയസ്, ആംഗ്രി ടൈപ്പ് കഥാപാത്രങ്ങളാണ് ഈയടുത്തു വന്നതില്‍ കൂടുതലും. നുണക്കുഴി’യിലെ റിമിയും വ്യത്യസ്തയല്ല.

ഇവയൊക്കെ പല സമയത്ത് അഭിനയിച്ച സിനിമകളാണ്. റിലീസ് ആയപ്പോള്‍ എല്ലാം ഒരുമിച്ചിങ്ങു വന്നു. ഇതൊക്കെ കണ്ടിട്ട് നിഖില ഇനി ഇത്തരം കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യു എന്നു പലരും ഉറപ്പിച്ച മട്ടാണ്, താരം പറയുന്നു.

വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെയാണ് മലയാളത്തിലെ ഏറ്റവും പുതിയ റിലീസ്. പ്രണയ കഥയാണ് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയില്‍. വിനയ് ഗോവിന്ദിന്റെ ‘ഗെറ്റ് സെറ്റ് ബേബി’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അണലി, ഐസ് എന്നീ വെബ് സീരീസുകളും ഉടനെത്തും, താരം പറഞ്ഞു.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടി; അഭിനയത്തില്‍ എന്റെ റോള്‍ മോഡല്‍: വിജയരാഘവന്‍

അഭിമുഖങ്ങളില്‍ നിഖില ‘തഗ് സ്റ്റാര്‍ ആണല്ലോ എന്ന ചോദ്യത്തിന് എന്തിനോടും അപ്പപ്പോള്‍ പ്രതികരിച്ചാണു ശീലമെന്നായിരുന്നു നിഖിലയുടെ മറുപടി.

ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും അവരെന്താണു നമ്മളില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്ന്. പലപ്പോഴും പറയുന്നതാകില്ല ചര്‍ച്ചയാകുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തുമ്പോള്‍ തുറന്നു പ്രതികരിക്കാന്‍ സാധിച്ചെന്നു വരില്ല.

അപ്പോള്‍ എന്തെങ്കിലും മറുപടി കൊടുത്ത് ഒഴിഞ്ഞു മാറും. പിന്നീട് ബിജിഎം ഒക്കെ ഇട്ട് റീലുകള്‍ ഇറങ്ങുമ്പോഴാണ് ഉത്തരം തഗ്ഗ് ആയിരുന്നുവെന്ന് അറിയുക, നിഖില പറയുന്നു.

Content Highlight: Actress Nikhila Vimal about the movies she rejected